ആക്രമണത്തിന് സാധ്യതയെന്ന് പൊലീസ് മുന്നറിയിപ്പ്; കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രത്തിലെ പരിപാടി റദ്ദാക്കി

By Web Team  |  First Published Nov 12, 2024, 1:30 PM IST

കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഇപ്പോൾ സുരക്ഷിതമല്ലെന്ന് തോന്നുന്നതിൽ ദുഃഖമുണ്ടെന്നും ക്ഷേത്രം അധികൃതര്‍ പറഞ്ഞു.


ഒട്ടാവ: ആക്രമണ സാധ്യത മുന്നിൽക്കണ്ട് കാനഡയിലെ ബ്രാംപ്ടൺ ത്രിവേണി ക്ഷേത്രവും കമ്മ്യൂണിറ്റി സെൻ്ററും നടത്താനിരുന്ന ലൈഫ് സർട്ടിഫിക്കറ്റ് പരിപാടി റദ്ദാക്കി. ഇന്ത്യൻ വംശജരായ ഹിന്ദുക്കൾക്കും സിഖുകാർക്കും ലൈഫ് സർട്ടിഫിക്കറ്റുകൾ പുതുക്കാൻ കഴിയുന്ന കോൺസുലർ ക്യാമ്പ് പരിപാടി നവംബർ 17-ന് നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമണ മുന്നറിയിപ്പ് ലഭിച്ചത്. ഇന്ത്യൻ കോൺസുലേറ്റ് 2024 നവംബർ 17-ന് ബ്രാംപ്ടൺ ത്രിവേണി മന്ദിറിൽ നടത്താനിരുന്ന ലൈഫ് സർട്ടിഫിക്കറ്റ് പരിപാടി റദ്ദാക്കിയതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

പീൽ റീജിയണൽ പൊലീസിൽ നിന്നുള്ള മുന്നറിയിപ്പിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. ക്യാമ്പിനായി കാത്തിരുന്ന എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും  കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഇപ്പോൾ സുരക്ഷിതമല്ലെന്ന് തോന്നുന്നതിൽ ദുഃഖമുണ്ടെന്നും ക്ഷേത്രം അധികൃതര്‍ പറഞ്ഞു. ബ്രാംപ്ടൺ ത്രിവേണി മന്ദിറിനെതിരെയുള്ള ഭീഷണികൾ പരിഹരിക്കാനും കനേഡിയൻ ഹിന്ദു സമൂഹത്തിനും പൊതുജനങ്ങൾക്കും സുരക്ഷാ നൽകാനും പൊലീസിനോട് ആവശ്യപ്പെടുന്നുവെന്നും ക്ഷേത്ര ഭരണസമിതി കൂട്ടിച്ചേർത്തു.

Latest Videos

undefined

Read More.... സന്ദർശക വിസ നിയമങ്ങൾ കർശനമാക്കി കാനഡ; മൾട്ടിപ്പിൾ എൻട്രി വിസയുടെ ഓട്ടോമാറ്റിക് ഇഷ്യൂ റദ്ദാക്കും

ബ്രാംപ്ടൺ ത്രിവേണി മന്ദിറും കമ്മ്യൂണിറ്റി സെൻ്ററും എല്ലാ ഹിന്ദുക്കളുടെയും ഒത്തുചേരലിനുള്ള ആത്മീയ കേന്ദ്രമാണെന്നും ഭരണസമിതി വ്യക്തമാക്കി. നവംബർ 3 ന് ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവം കാനഡയിലും പുറത്തും വ്യാപക വിമർശനത്തിന് ഇടയാക്കി. കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ബോധപൂർവമായ ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യൻ നയതന്ത്രജ്ഞരെ ഭയപ്പെടുത്താനുള്ള ഭീരുത്വം നിറഞ്ഞ ശ്രമങ്ങൾ ലജ്ജാകരമാണെന്നും കനേഡിയൻ അധികാരികൾ നീതിയും നിയമവാഴ്ചയും ഉറപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

Asianet News Live

click me!