ഡ്രോണ്‍ ആക്രമണം, യുഎസ് സൈനികരുടെ മരണം: ബൈഡന്റെ പരാമര്‍ശത്തിന് പിന്നാലെ പ്രതികരിച്ച് ജോര്‍ദാനും ഹമാസും

By Web TeamFirst Published Jan 29, 2024, 2:21 AM IST
Highlights

ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നത്.

അമാന്‍: മൂന്ന് യുഎസ് സൈനികര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ജോര്‍ദാന്‍. ഡ്രോണ്‍ ആക്രമണം തങ്ങളുടെ പ്രദേശത്ത് നടന്നിട്ടില്ലെന്നും അതിര്‍ത്തിക്ക് സമീപത്തെ സിറിയയിലെ സൈനിക താവളത്തിലാണ് നടന്നതെന്ന് ജോര്‍ദാന്‍ പറഞ്ഞു. അമേരിക്കന്‍ സൈനികരെ ലക്ഷ്യം വച്ചുള്ള ആക്രമണം ജോര്‍ദാനില്‍ അല്ല നടന്നത്. ലക്ഷ്യമിട്ടത് സിറിയയിലെ അല്‍-തന്‍ഫ് ബേസ് ആണെന്നാണ് ജോര്‍ദാന്‍ സര്‍ക്കാര്‍ വക്താവ് മുഹന്നദ് മുബൈദീന്‍ പറഞ്ഞത്. 

ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. സിറിയയിലും ഇറാഖിലും ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് ഡ്രോണ്‍ ആക്രമണത്തിന് പിന്നിലെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ആരോപണം. ആക്രമണത്തില്‍ 34 സൈനികര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നും യുഎസ് അറിയിച്ചു. 

Latest Videos

അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് ഹമാസ് രംഗത്തെത്തി. ഗാസയിലെ നിരപരാധികളെ കൊലപ്പെടുത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ മുസ്ലീം രാഷ്ട്രങ്ങള്‍ അതിനെ നേരിടുമെന്ന അമേരിക്കന്‍ ഭരണകൂടത്തിനുള്ള സന്ദേശമാണ് ഡ്രോണ്‍ ആക്രമണമെന്നാണ് ഹമാസ് വക്താവ് സമി അബു സുഹ്രിയുടെ പ്രതികരണം. ഗാസയില്‍ അമേരിക്കന്‍-സയണിസ്റ്റ് ആക്രമണം തുടരുന്നത് മറ്റ് പ്രാദേശിക ആക്രമണങ്ങള്‍ക്ക് കാരണമാകുമെന്നും അബു സുഹ്രി പ്രസ്താവനയിലൂടെ പറഞ്ഞു. 

ഐടി ജീവനക്കാരി വന്ദനയുടെ കൊലപാതകം: കാമുകൻ പിടിയില്‍ 
 

click me!