വടക്ക് പടിഞ്ഞാറന്‍ യൂറോപ്പിനെ വളരെ സാരമായി ബാധിച്ചിരിക്കുകയാണ് യൂനിസ് കൊടുങ്കാറ്റ്. മേഖലയിലേക്കുള്ള നൂറ് കണക്കിന് വിമാന സര്‍വ്വീസുകളാണ് കനത്ത കാറ്റിനേത്തുടര്‍ന്ന് റദ്ദാക്കിയത്. ഇതിനിടയ്ക്കാണ് എയര്‍ ഇന്ത്യയുടെ സുരക്ഷിത ലാന്‍ഡിംഗ് ചര്‍ച്ചയാവുന്നത്.
പ്രതികൂല കാലാവസ്ഥ വിമാനങ്ങളുടെ ലാന്‍ഡിംഗില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ചെറുതല്ല. എന്നാല്‍ യൂറോപ്പില്‍ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ (Storm Eunice) യാത്രക്കാരുമായി ലണ്ടനിലെ ഹീത്രു (Heathrow airport) വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യ(Air India) വിമാനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. പ്രതികല സാഹചര്യത്തില്‍ എയര്‍ഇന്ത്യ പൈലറ്റിന്‍റെ മനോധൈര്യവും യാത്രക്കാരോടുളള കരുതലുമാണ് ചര്‍ച്ചയാവുന്നത്.
വിമാനത്തിന് സുരക്ഷിതമായി ഇറങ്ങാന്‍ സാധിക്കുമോയെന്ന ആശങ്ക കൃത്യമായി പങ്കുവയ്ക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന വീഡിയോ. വടക്ക് പടിഞ്ഞാറന്‍ യൂറോപ്പിനെ വളരെ സാരമായി ബാധിച്ചിരിക്കുകയാണ് യൂനിസ് കൊടുങ്കാറ്റ്. മേഖലയിലേക്കുള്ള നൂറ് കണക്കിന് വിമാന സര്‍വ്വീസുകളാണ് കനത്ത കാറ്റിനേത്തുടര്‍ന്ന് റദ്ദാക്കിയത്. ഇതിനിടയ്ക്കാണ് എയര്‍ ഇന്ത്യയുടെ സുരക്ഷിത ലാന്‍ഡിംഗ് ചര്‍ച്ചയാവുന്നത്. എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ ആയിരക്കണക്കിന് പേരാണ് ലൈവായി കണ്ടത്.
Air India Flight lands safely in London in the middle of ongoing Storm Eunice . High praise for the skilled AI pilot. 😊🙏👍🥰 pic.twitter.com/yyBgvky1Y6
— Kiran Bedi (@thekiranbedi)
undefined
വിമാനത്തിന് കൊടുങ്കാറ്റ് മൂലം നേരിടേണ്ടി വരുന്ന വെല്ലുവിളിയും കാറ്റില്‍ ആടിയുലയാതെ വിമാനത്തെ സ്ഥിരതയോടെ നിര്‍ത്താന്‍ പൈലറ്റുമാര്‍ ചെയ്യേണ്ടി വരുന്ന പരിശ്രമങ്ങളേക്കുറിച്ചും ലൈവ് സ്ട്രീമിംഗിനിടെ വിശദമാക്കുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു എയര്‍ ഇന്ത്യ വിമാനത്തിന്‍റെ അതി സാഹസിക ലാന്‍ഡിംഗ്. ഹൈദരബാദില്‍ നിന്നുമുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് ഡ്രീം ലൈനര്‍ എയര്‍ക്രാഫ്റ്റ് 147 വിമാനത്തിന്‍റെ ലാന്‍ഡിംഗ് ദൃശ്യങ്ങളാണ് വൈറലായിട്ടുള്ളത്. വിമാനത്തിന്‍റെ ക്യാപ്റ്റന്‍ അന്‍ചിത് ഭരദ്വാജ് ആണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഗോവയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ 145 വിമാനവും സമാനമായ വെല്ലുവിളികളെ അതിജീവിച്ച് സുരക്ഷിതമായി ഹീത്രുവില്‍ ലാന്‍ഡ് ചെയ്തിരുന്നു.
ആദിത്യ റാവു ആയിരുന്നു ഈ വിമാനത്തിന്‍റെ ക്യാപ്റ്റന്‍. വളരെ അധികം കഴിവുള്ള ഇന്ത്യന്‍ പൈലറ്റുമാരെയാണ് കാണാന്‍ സാധിക്കുന്നതെന്നാണ് ലൈവ് സ്ട്രീമിംഗില്‍ വിമാനത്തിന്‍റെ ലാന്‍ഡിംഗിനെ വിശേഷിപ്പിക്കുന്നത്. നിലവില്‍ യൂറോപ്പിനെ വലയ്ക്കുന്ന യൂനിസ് കൊടുങ്കാറ്റില്‍ ഇതിനോടകം 16 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ബ്രിട്ടന്‍, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, ബെല്‍ജിയം, ജര്‍മനി, പോളണ്ട് എന്നിവിടങ്ങളേയും കൊടുങ്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ട്. ഹീത്രുവില്‍ നിന്നും ഗാറ്റ്വിക്കില്‍ നിന്നും ആംസ്റ്റര്‍ഡാമില്‍ നിന്നുമടക്കമുള്ള വിമാനഗതാഗതത്തേയും കൊടുങ്കാറ്റ് സാരമായി ബാധിച്ചിരുന്നു.
ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ യുക്രയിനിൽ നിന്ന് കൂടുതൽ വിമാനം, എയർ ഇന്ത്യയും സർവ്വീസ് നടത്തും
സംഘർഷസാധ്യതയുള്ള യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ കൂടുതൽ വിമാന സർവ്വീസുകൾ നടത്താൻ തീരുമാനിച്ച് കേന്ദ്രം. എയർ ഇന്ത്യയുടെ കൂടുതൽ സർവ്വീസുകൾ ആലോചിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എംബസിയും കൺട്രോൾ റൂമുകൾ തുറന്നു. യുക്രൈനിലുള്ള വിദ്യാത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ മടങ്ങണമെന്ന് ഇന്ത്യൻ എംബസി ഇന്നലെ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിമാനസർവ്വീസ് ആവശ്യത്തിന് ഇല്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം ഇടപെട്ട് വ്യോമയാന മന്ത്രാലയവുമായി സംസാരിക്കുകയും കൂടുതൽ സർവ്വീസ് നടത്താൻ തീരുമാനിക്കുകയുമായിരുന്നു.
യുക്രൈനിലേക്കുള്ള വിമാന നിയന്ത്രണം നീക്കി ഇന്ത്യ, കൂടുതൽ സർവ്വീസ്, തീരുമാനം യുദ്ധഭീഷണി സാഹചര്യത്തിൽ
റഷ്യ-യുക്രൈന്‍ സംഘര്‍ഷ സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രൈനിലുളള ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ കേന്ദ്രം കൂടുതൽ വേഗത്തിലാക്കി. യുക്രൈനിലെ ഇന്ത്യക്കാരുടെ മടക്കത്തിന് കൂടുതൽ വിമാന സർവ്വീസുകൾ ഉടൻ ആരംഭിക്കും. ഇന്ത്യയ്ക്കും യുക്രൈനും ഇടയിൽ വിമാനസർവ്വീസുകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും വ്യോമയാന മന്ത്രാലയം നീക്കി. ഓരോ വിമാനകമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്ന ഉടമ്പടികളും തല്ക്കാലം മരവിപ്പിച്ചു.
വാക്‌സിന്‍ എടുത്ത യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന വേണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്
ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച, യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധന ഒഴിവാക്കിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയില്‍ നിന്നും വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എന്നിവ ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്.