പുലർച്ചെ തോക്കുധാരികൾ ഇരച്ചെത്തി വെടിവെച്ചു, 20 മരണം, പാകിസ്ഥാനിലെ കൽക്കരി ഖനിയിൽ കൂട്ടക്കൊല

By Web TeamFirst Published Oct 11, 2024, 10:21 AM IST
Highlights

പാകിസ്ഥാനെ ഞെട്ടിച്ച് കൂട്ടക്കൊല, ഖനിയില്‍ അതിക്രമിച്ചെത്തിയ തോക്കുധാരികള്‍ തൊഴിലാളികള്‍ക്ക് നേരെ നിറയൊഴിച്ചു. 

 ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ കൽക്കരി ഖനിയിൽ തോക്കുധാരികളുടെ ആക്രമണം. ഖനിയിൽ അതിക്രമിച്ചെത്തിയ സംഘം നടത്തിയ വെടിവെപ്പിൽ 20 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ആറോളം പേരുടെ നില ​ഗുരുതരമാണ്. പുലർച്ചെ അക്രമി സംഘം ഖനിയിൽ കടന്ന് വെടിയുതിർക്കുകയായിരുന്നു.  ഡുക്കി പ്രദേശത്തെ ജുനൈദ് കൽക്കരി കമ്പനിയുടെ ഖനികളിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് റഞ്ഞു. ഖനികൾക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചതായും പറയുന്നു. ആക്രമണത്തിന് പിന്നിലാരാണെന്നും കാരണമെന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 

Asianet News Live

Latest Videos

click me!