അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺ​ഗ്രസ് ഒന്നിച്ചു നിൽക്കും: ​രാഹുൽ ​ഗാന്ധി

By Web Team  |  First Published Oct 5, 2018, 4:09 PM IST

ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും രാഹുൽ പറഞ്ഞു. ബിസ്പിയുമായി സഖ്യരൂപീകരണത്തിന് ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളെയും പ്രാദേശിക പാർട്ടികളെയും ഒന്നിച്ചു നിർത്തുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. 
 



ദില്ലി: 2019-ൽ വരാനിരിക്കുന്ന നിയമസഭാ-ലോകസഭാ തെരഞ്ഞെടുപ്പുകളിൽ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് നിർത്തി ബിജെപിയെ തോൽപ്പിക്കാൻ രം​ഗത്തിറങ്ങുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും രാഹുൽ പറഞ്ഞു. ബിസ്പിയുമായി സഖ്യരൂപീകരണത്തിന് ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളെയും പ്രാദേശിക പാർട്ടികളെയും ഒന്നിച്ചു നിർത്തുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. 

എന്നാൽ കോൺ​ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി നേതാവ് മായാവതി പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സഖ്യ സാധ്യതകളെ തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു ഈ പ്രഖ്യാപനം. രാഹുലും സോണിയയും ബിഎസ്പിയുമായി സഖ്യത്തിന് തയ്യാറാണ്. എന്നാൽ ദി​ഗ്വിജയ് സിം​ഗിനെപ്പോലുള്ള നേതാക്കളാണ് ഇതിന് എതിര് നിന്നത്. മഹാസഖ്യത്തെ ഉപയോഗിച്ച് ബി.എസ്.പിയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ദളിതരുടെയും മറ്റു അധസ്ഥിത വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചിട്ടും ബി.ജെ.പിയെ പോലെ വര്‍ഗീയവും ജാതീയവുമായ മനസ്ഥിതിയാണ് കോണ്‍ഗ്രസിനുള്ളതെന്നുമായിരുന്നു മായാവതിയുടെ പ്രസ്താവന. 

Latest Videos

click me!