നിര്‍മ്മാണത്തിലിരുന്ന കേബിള്‍ കാര്‍ തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു

By Web Team  |  First Published Jan 20, 2019, 9:59 PM IST

ആറ് തൊഴിലാളികളാണ് കേബിള്‍ കാറിലുണ്ടായിരുന്നത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ഒരാള്‍ മരണപ്പെടുകയും ഗുരുതര പരിക്കേറ്റ അഞ്ചുപേരെ ഉടനടി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. 


കാശ്മീര്‍: നിര്‍മ്മാണത്തിലിരിക്കുന്ന കേബിള്‍ കാര്‍ തകര്‍ന്ന് രണ്ട് ജോലിക്കാര്‍ മരിച്ചു. ജമ്മു റോപ്പ് വേ പദ്ധതിയിലെ കേബിള്‍ കാറാണ് തകര്‍ന്നത്. സാങ്കേതിക പ്രശ്നം മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ജമ്മുവില്‍ ടൂറിസം പദ്ധതികള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് റോപ്പ് വേ പദ്ധതി ആരംഭിച്ചത്. ഫെബ്രുവരി മൂന്നിന് റോപ്പ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കവേയാണ് അപകടം നടന്നത്. 

ആറ് തൊഴിലാളികളാണ് കേബിള്‍ കാറിലുണ്ടായിരുന്നത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ഒരാള്‍ മരണപ്പെടുകയും ഗുരുതര പരിക്കേറ്റ അഞ്ചുപേരെ ഉടനടി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ വച്ച് മറ്റൊരു തൊഴിലാളിയും മരണപ്പെട്ടു. അതോടെ മരണസംഖ്യ രണ്ടായി. രണ്ട് ഘട്ടങ്ങളായാണ് റോപ്പ് വേയുടെ നിര്‍മ്മാണം. ബഹു ഫോര്‍ട്ട് മുതല്‍ മഹാമായ പാര്‍ക്കുവരെയും രണ്ടാമത്തേത് മഹാമായ പാര്‍ക്ക് മുതല്‍ പീര്‍ ഖോ വരെയുമാണ്.

Latest Videos

click me!