Insurance Policy; സാങ്കേതികത്വം പറഞ്ഞ് ഇന്‍ഷുറന്‍സ് ക്ളെയിമുകള്‍ നിഷേധിക്കരുത്;സുപ്രീംകോടതി

By Web Team  |  First Published May 22, 2022, 2:31 PM IST

ഗുണഭോക്താവിന് അപ്രാപ്യമായ രേഖകൾ ആവശ്യപ്പെട്ട് പണം നൽകുന്നത് തടയരുത്.പല കമ്പനികളും ദുർബലമായ കാരണങ്ങൾ നിരത്തി പണം നൽകുന്നത് തടയുന്നുവെന്നും സുപ്രീം കോടതി


ദില്ലി;ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശവുമായി സുപ്രീം കോടതി. ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കുമ്പോൾ ഗുണഭോക്താവിന് അപ്രാപ്യമായ രേഖകൾ ആവശ്യപ്പെട്ട് പണം നൽകുന്നത് തടയരുതെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനികൾ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നു. വാഹന ഇന്‍ഷുറന്‍സ് കേസില്‍ ചില രേഖകള്‍ ഹാജരാക്കാത്തതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ വിസമ്മതിക്കുന്നത് തെറ്റാണെന്നും സുപ്രീം കോടതി പറഞ്ഞു. ട്രക്ക് മോഷണം  പോയതുമായി ബന്ധപ്പെട്ട് പഞ്ചാബ് സ്വദേശി നൽകിയ നഷ്ടപരിഹാര ക്ലെയിം തള്ളിക്കൊണ്ടുള്ള  ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍റെ വിധി റദ്ദാക്കിയാണ് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിൻ്റെ നിർദേശം

Also read:വിള ഇന്‍ഷുറന്‍സ് നൽകാതെ സർക്കാർ; കഴിഞ്ഞ വർഷം കിട്ടാത്തത് 771 പേർക്ക്; 

Latest Videos

click me!