ആദായനികുതി വകുപ്പ് പോര്‍ട്ടലിലെ പ്രശ്‍നം; ഇന്‍ഫോസിസ് സിഇഒ ധനമന്ത്രാലയത്തില്‍ ഹാജരായി

By Web Team  |  First Published Aug 23, 2021, 2:30 PM IST

2019 ലാണ് ഇന്‍ഫോസിസിന് സർക്കാര്‍ പുതിയ ഇ പോര്‍ട്ടല്‍ നിര്‍മ്മിക്കാനുള്ള കരാര്‍ നല്‍കിയത്. ജൂണ്‍ 2021 വരെ 164 കോടി രൂപയാണ് പോര്‍ട്ടല്‍ വികസിപ്പിക്കാനായി സർക്കാർ  ഇന്‍ഫോസിസിന് നല്‍കിയിരിക്കുന്നത്. 


ദില്ലി: ആദായനികുതി വകുപ്പ് പോര്‍ട്ടലിലെ പ്രശ്നത്തില്‍ വിശദീകരണം നല്‍കാന്‍ ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് ധനമന്ത്രാലയത്തില്‍ നേരിട്ട് ഹാജരായി. പോർട്ടൽ ആരംഭിച്ച് രണ്ടര മാസം കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് കമ്പനി സിഇഒയെ ധനമന്ത്രി വിളിച്ചത്. 2019 ൽ ആണ് പുതിയ പോർട്ടൽ നിർമ്മിക്കാനായി ഇൻഫോസിസിന് ധനമന്ത്രാലയം കരാർ നൽകിയത്. ജൂണ്‍ 2021 വരെ 164 കോടി രൂപ ഇതിനായി സർക്കാർ  ഇന്‍ഫോസിസിന് നല്‍കി. പുതിയ പോർട്ടല്‍ നിലവില്‍ വന്ന് രണ്ടര മാസമായിട്ടും സാങ്കേതിക പ്രശ്നം പരിഹരിക്കാനായിരുന്നില്ല. ഈ മാസം 21 ന് പോര്‍ട്ടല്‍ തന്നെ ലഭ്യമായില്ലെന്നും ധനമന്ത്രാലയം പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona,

Latest Videos


 

click me!