ജസ്റ്റിസ് കെഎം ജോസഫ് ചൊവ്വാഴ്ച സുപ്രീകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും

By Web Team  |  First Published Aug 5, 2018, 9:37 AM IST

ജസ്റ്റിസ് ജോസഫ് കൂടി എത്തുന്നതോടെ സുപ്രീംകോടതിയിലെ മലയാളി ജഡ്ജിമാരുടെ എണ്ണം രണ്ടാകും.  മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരൻ എന്നിവര്‍ക്ക് ശേഷമായിരിക്കും ജസ്റ്റിസ് കെഎം ജോസഫിന്‍റെ സത്യപ്രതിജ്ഞ. 


ദില്ലി: സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെഎം ജോസഫ്  ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചൊവ്വാഴ്ച രാവിലെ പത്തര മണിക്ക് ചീഫ് ജസ്റ്റിസ് കോടതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി, ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരൻ, എന്നിവര്‍ക്ക് ശേഷമായിരിക്കും ജസ്റ്റിസ് കെ.എം.ജോസഫിന്‍റെ സത്യപ്രതിജ്ഞ.

സീനിയോറിറ്റിയിൽ മൂന്നാം സ്ഥാനമാണ്  ജസ്റ്റിസ് കെഎം ജോസഫിനുള്ളത്.  ജസ്റ്റിസ് ജോസഫ് കൂടി എത്തുന്നതോടെ
സുപ്രീംകോടതിയിലെ മലയാളി ജഡ്ജിമാരുടെ എണ്ണം രണ്ടാകും.  മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരൻ എന്നിവര്‍ക്ക് ശേഷമായിരിക്കും ജസ്റ്റിസ് കെഎം ജോസഫിന്‍റെ സത്യപ്രതിജ്ഞ. 

Latest Videos

undefined

ജനുവരി 10ന് കൊളീജിയം ശുപാര്‍ശ ചെയ്ത ജസ്റ്റിസ് ജോസഫിന്‍റെ നിയമനം കേന്ദ്രം ഇത്രയും വൈകിപ്പിച്ചതിനാൽ സീനിയോറിറ്റിയിലും കെഎം ജോസഫ് പിന്നിലാവും. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, വിനീത് സരണ്‍ എന്നിവര്‍ 2002ലാണ് ഹൈക്കോടതി ജഡ്ജിമാരായത്. ജസ്റ്റിസ് കെ.എം ജോസഫ് ജഡ്ജിയാകുന്നത് 2004ലാണ്. മൂന്നു ജഡ്ജിമാരുടെ നിയമനം ഒന്നിച്ചുവന്നപ്പോൾ സീനിയോറിറ്റിയിൽ കഴിഞ്ഞ ജനുവരിയിൽ കൊളീജിയം അംഗീകരിച്ച പേര് എന്ന മുൻഗണന ജസ്റ്റിസ് ജോസഫിന് കിട്ടിയില്ല. 

ജസ്റ്റിസ് ജോസഫ് കൂടി എത്തുന്നതോടെ സു പ്രീംകോടതിയിലെ മലയാളി ജഡ്ജിമാരുടെ എണ്ണം രണ്ടാകും. അലഹാബാദ്, ചത്തീസ്ഗഡ് ഹൈക്കോടതികളിലെ ജഡ്ജി നിയമനത്തിനായി കൊളീജിയം അയച്ച മുതിര്‍ന്ന അഭിഭാഷകരായ ബഷ്റത് അലി ഖാൻ, മുഹമ്മ് മൻസൂര്‍ എന്നീ പേരുകൾ കേന്ദ്രം തിരിച്ചയച്ചു. ഇതിന് കേന്ദ്ര സര്‍ക്കാര്‍ നൽകിയ വിശദീകരണം കൊളീജിയവും അംഗീകരിച്ചു. അതേസമയം പഞ്ചാബ് ഹിരായന ഹൈക്കോടതിയിലേക്ക് അയച്ച ജഡ്ജിയുടെ ശുപാര്‍ശ കേന്ദ്രം തിരിച്ചയത് കൊളീജിയം തള്ളി. തിരിച്ചയച്ച പേര് വീണ്ടും ശുപാര്‍ശ ചെയ്യാൻ കൊളീജിയം തീരുമാനിച്ചു. 

click me!