സ്ത്രീയുടെ മൃതദേഹത്തില്‍ തൊടാന്‍ പോലും ഗ്രാമവാസികള്‍ തയ്യാറല്ലെന്ന് പൊലീസ് എംഎല്‍എയെ അറിയിക്കുകയായിരുന്നു.എംഎല്‍എയും മകനും ഭര്‍ത്താവിന്‍റെ സഹോദരനും ചേര്‍ന്നാണ് സ്ത്രീയുടെ മൃതദേഹത്തിന് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.
ഭുവനേശ്വര്‍:സ്ത്രീയുടെ മൃതദേഹം ഗ്രാമവാസികള്‍ ഏറ്റുവാങ്ങാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് എംഎല്‍എ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. ഒഡീഷയിലെ ജാര്‍സുഗഡയിലാണ് സംഭവം. ബിജു ജനതാദള്‍ എംഎല്‍എ രമേഷ് പൗട്ടുവയാണ് സ്ത്രീയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. എംഎല്‍എയും മകനും ഭര്‍ത്താവിന്‍റെ സഹോദരനും ചേര്‍ന്നാണ് സ്ത്രീയുടെ മൃതദേഹത്തിന് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.
ഭര്‍ത്താവിന്‍റെ സഹോദരനൊപ്പം ഗ്രാമത്തില്‍ ഭിക്ഷയെടുത്താണ് സ്ത്രീ ജീവിച്ചിരുന്നത്. സുഖമില്ലാത്തതിനാല്‍ ഇയാള്‍ സംസാരചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. സ്ത്രീയുടെ മൃതദേഹത്തില്‍ തൊടാന്‍ പോലും ഗ്രാമവാസികള്‍ തയ്യാറല്ലെന്ന് പൊലീസ് എംഎല്‍എയെ അറിയിക്കുകയായിരുന്നു. സ്ത്രീയുടെ ജാതി എന്താണെന്ന് ഗ്രാമവാസികള്‍ക്ക് അറിയില്ല. മറ്റൊരു ജാതിയില്‍ പെട്ട ആളുടെ മൃതദേഹത്തില്‍ സ്പര്‍ശിച്ചാല്‍ സ്വന്തം ജാതിയില്‍ നിന്നും ആള്‍ക്ക് വിലക്ക് നേരിടേണ്ടിവരും. ഇതാണ് സ്ത്രീയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആരും തയ്യാറാവാതിരുന്നതിന് കാരണമെന്ന് എംഎല്‍എ പറഞ്ഞു.