മഹാരാഷ്ട്രയിലെ മറാത്ത ബന്ദ് നാലാം ദിവസത്തിലേക്ക്

By Web Team  |  First Published Jul 26, 2018, 2:09 AM IST
  • പ്രതിഷേധങ്ങളിൽ നിന്ന് മുംബൈ നഗരത്തെ ഒഴിവാക്കിയെങ്കിലും സംസ്ഥാനത്തിന്റെ മറ്റ് ഇടങ്ങളിൽ സമരം തുടരുമെന്ന് മറാത്ത ക്രാന്തി മോർച്ച അറിയിച്ചു

മുംബൈ: സംവരണം നടപ്പാക്കണം എന്ന് ആവിശ്യപ്പൊട്ട് മഹാരാഷ്ട്രയിൽ മറാത്ത സംഘടനകൾ നടത്തുന്ന പ്രതിഷേധം നാലാം ദിവസത്തിൻ .. പ്രതിഷേധത്തിന്റെ ഭാഗമായി സംഘടനകൾ മുംബൈ, താനെ, പൂനെ , നവി മുംബൈ എന്നിവിടങ്ങളിൽ ഇന്നലെ നടത്തിയ ബന്ദ് പലയിടത്തും ആക്രമത്തിൽ കലാശിച്ചു. 

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നവസ് സമരക്കാരുമായി  ഇന്ന് ചർച്ച നടത്തിയേക്കും. പ്രതിഷേധങ്ങളിൽ നിന്ന് മുംബൈ നഗരത്തെ ഒഴിവാക്കിയെങ്കിലും സംസ്ഥാനത്തിന്റെ മറ്റ് ഇടങ്ങളിൽ സമരം തുടരുമെന്ന് മറാത്ത ക്രാന്തി മോർച്ച അറിയിച്ചു. ഇന്നലെ മറാത്ത ബന്ദി ലെ ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്  447 പേരെ കസ്റ്റഡയിൽ എടുത്തതായി മഹാരാഷ്ട പൊലീസ് അറിയിച്ചു. 

Latest Videos

അതെ സമയം സമരം തീർക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച്  എൻ.സി.പി എം.എൽ.എ രാജി കത്ത് നൽകി. ചിറ്റഗോംഗറിൽ നിന്നുള്ള എംഎൽഎ ബാബുസാഹേബ് പാട്ടിലാണ് സ്പീക്കറിന് ഇ-മെയിൽ മുഖാന്തരം രാജിക്കത്ത് നൽകിയത്. പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

click me!