മൊബൈല്‍ ആപ്പ് വഴി കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവ് അറസ്റ്റില്‍

By Web Team  |  First Published Aug 4, 2018, 1:48 PM IST

പരാതിക്കാരന്റെ ഭാര്യയുമൊത്തുള്ള സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലക്ഷങ്ങളുടെ സൈബർ തട്ടിപ്പ്.


കൊച്ചി: മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കാശ് തട്ടിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി ഏഴ് ലക്ഷം രൂപ തട്ടിയെന്നും പരാതിയുണ്ട്. എളമക്കര സ്വദേശിയുടെ പരാതിയിലാണ് അമ്പലപ്പുഴ കക്കാഴ സ്വദേശി അജിത്ത് എളമക്കര പൊലീസിന്റെ പിടിയിലായത്. എളമക്കരയിലെ സ്വകാര്യബാങ്കില്‍ ജീവനക്കാരനാണ് പ്രതി  സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലക്ഷങ്ങളുടെ സൈബര്‍ തട്ടിപ്പ്.

സൈബര്‍ തട്ടിപ്പിന് പിന്നില്‍ അജിത്ത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. പ്രതിയ്ക്ക് സഹായം നല്‍കിയ യുവതിയെയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. സംഭവത്തില്‍ സൈബര്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Latest Videos

undefined

കാമുകിയുടെ സഹായത്തോടെയാണ് ട്രാക്ക് വ്യൂ എന്ന ഫോണ്‍ ട്രാക്കര്‍ ആപ്ലിക്കേഷന്‍ വഴി പ്രതി തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരാളുടെ മൊബൈലിലെ ക്യാമറ അയാള്‍ അറിയാതെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കാമുകിയുടെ ഭര്‍ത്താവിന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തായിരുന്നു തട്ടിപ്പ്.  ഇത് വഴി പ്രതി ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:  പരാതിക്കാരന്റെ ഭാര്യയുമായി പ്രതി അടുപ്പത്തിലായിരുന്നു. കാമുകിയുടെ സഹായത്തോടെ പ്രതി പരാതിക്കാരന്റെ ഫോണില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ദൈന്യംദിന കൃത്യങ്ങള്‍ മെബൈല്‍ വഴി ചോര്‍ത്തി. ഭാര്യയുടേയും ഭര്‍ത്താവിന്റെയും സ്വകാര്യദൃശ്യങ്ങള്‍ സഹിതം പകര്‍ത്തി. ഇത് പുറത്തു വിടുമെന്ന് കാണിച്ച് പരാതിക്കാരനില്‍ നിന്ന് ഏഴു ലക്ഷം രൂപയോളം തട്ടിയെടുത്തു.
 

click me!