Maharashtra Crisis:ഷിന്‍ഡേ ക്യാംപിന് ആശ്വാസം:അയോഗ്യത നോട്ടീസിൽ മറുപടി നൽകാനുള്ള സമയപരിധി ജൂലായ് 12 വരെ നീട്ടി

By Web Team  |  First Published Jun 27, 2022, 3:36 PM IST

അതുവരെ തൽസ്ഥിതി തുടരും .വിമത എം എൽ എ മാരുടെയും അവരുടെ കുടുംബത്തിൻ്റെയും സ്വത്തിനും സുരക്ഷ ഒരുക്കാൻ മഹാരാഷ്ട്ര സർക്കാരിന് നോട്ടിസ് .വിമത ക്യാമ്പിൻ്റെ രണ്ടു ഹർജികളും അടുത്ത മാസം പതിനൊന്നിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും


ദില്ലി;മഹാരാഷ്ട്രയിലെ ശിവസനേ വിമത നേതാവ് ഏകനാഥ് ഷിന്‍ഡേക്ക് ആശ്വാസം.വിമത എംഎല്‍എമാര്‍ക്കുള്ള അയോഗ്യത നോട്ടീസിൽ മറുപടി നൽകാനുള്ള സമയപരിധി ജൂലായ് 12 വരെ നീട്ടി .അതുവരെ തൽസ്ഥിതി തുടരും .വിമത എം എൽ എ മാരുടെയും അവരുടെ കുടുംബത്തിൻ്റെയും സ്വത്തിനും സുരക്ഷ ഒരുക്കാൻ മഹാരാഷ്ട്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നല്‍കി.വിമത ക്യാമ്പിൻ്റെ രണ്ടു ഹർജികളും അടുത്ത മാസം പതിനൊന്ന് വീണ്ടും പരിഗണിക്കും

വിമത എം എൽ എ മാരെ പാർട്ടി വക്താവ് ഭീഷണിപെടുത്തുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.പാർട്ടി മീറ്റിംഗിൽ പങ്കെടുക്കാത്തത് കൊണ്ട് മാത്രം തൻ്റെ കക്ഷികളെ അയോ ഗ്യരാക്കാൻ സ്പിക്കർ നടപടി തുടങ്ങിയെന് എൽ.കെ കൗൾ വാദിച്ചു.സ്വഭാവിക നീതിയുടെ നിഷേധമാണ് നടന്നത്.ഡെപ്യൂട്ടി സ്പീക്കറിന് മുന്നിൽ ഈ വാദങ്ങൾ എന്തുകൊണ്ട് ഉന്നയിച്ചില്ലെന്ന് കോടതി ചോദിച്ചു.

Latest Videos

undefined

2016 ലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചായിരുന്നു കൗളിന്‍റെ വാദം.സ്വന്തം നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇത്തരമൊരു നടപടിക്ക് സ്പീക്കറിനോ, ഡെപ്യൂട്ടി സ്പീക്കറിനോ കഴിയില്ല .മഹാരാഷ്ട്ര നിയമ നിർമ്മാണ സഭയുടെ ചട്ടങ്ങൾ മറികടന്നുള്ളതാണ് അയോഗ്യത നടപടി.

അനുഛേദം 212 അനുസരിച്ച് സ്പീക്കറുടെ തീരുമാനത്തിൽ കോടതി ഇടപെടലിന് ഭരണഘടനപരമായി പരിമിതിയുണ്ടെന്ന് അഭിഷേക് മനു സിംഗ്വി വാദിച്ചു ഡെ. സ്പിക്കറിനെതിരായി വിമത എം എൽ എ മാർ അയച്ച കത്ത് നിയമപരമായി നില നിൽക്കുന്നതല്ലെന്നും  സിംഗ്വി വാദിച്ചു .2016 ലെ നബാം റെബിയ കേസിലെ വിധി ഈ സാഹചര്യവുമായി കൂട്ടി കെട്ടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.ഡെ. സ്പീക്കറി നോട് രേഖകൾക്കായി നോട്ടീസ് നൽകണോ എന്ന് കോടതി ചോദിച്ചു.ഡെ. സ്പീക്കറിനായി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ വാദിച്ചു.എം എൽ എ മാർ നോട്ടീസ് അയച്ചത് നിയമ സഭാ സെക്രട്ടറിക്ക് അല്ല .എവിടെ നിന്നോ ഒരു ഇമെയിൽ ആണ് അയച്ചത്.നോട്ടീസിനെ സംബന്ധിച്ച് സത്യവാങ് മൂലം  നൽകാൻ കോടതി നിർദ്ദേശം നല്‍കി.എല്ലാ കക്ഷികൾക്കും നോട്ടീസ് അയ്ക്കാൻ നിർദ്ദേശം.നല്‍കിയ  സുപ്രീം കോടതികേസ് ജൂലെ 11 ന ്പരിഗണിക്കാന്‍ മാറ്റുകയായിരുന്നു

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് ഷിന്‍ഡേ വിഭാഗം വ്യക്തമാക്കി. നാലു ദിവസത്തിനുള്ളില്‍ മുംബൈയില്‍ മടങ്ങിയെത്തും.51 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും ഷിന്‍ഡേ അവകാശപ്പെട്ടു.

Maharashtra crisis :ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ഇഡി നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നു. ശിവസനേയുടെ വിമത എംഎല്‍എമാര്‍ അസമില്‍ തുടരുന്നതിനിടെ ഇ ഡിയുടെ ഭാഗത്ത് നിന്ന് നിര്‍ണായ നീക്കം. ഔദ്യോഗിക വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് നാളെ നേരിട്ട് ഹാജരാകാനാണ് നോട്ടീസ്. കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് രാഷ്ട്രീയ അട്ടിമറി നടത്താന്‍ നീക്കമെന്ന ആക്ഷേപം ഇതോടെ ഔദ്യോഗിക വിഭാഗം ശക്തമാക്കിയിട്ടുണ്ട്.

 

click me!