ജമ്മു കശ്മീരിൽ മതപരിവര്‍ത്തന ശ്രമം ആരോപിച്ച് പാസ്റ്ററെ കയ്യേറ്റം ചെയ്തതായി പരാതി

By Web Team  |  First Published Jan 1, 2022, 10:20 PM IST

ജമ്മു കാശ്മീരില്‍ മത പരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ച് പാസ്റ്ററെ കയ്യേറ്റം ചെയ്തതായി പരാതി. ക്രിസ്തുമസ്  ദിനത്തില്‍ കത്വ ജില്ലയിലാണ് സംഭവം.


ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ (Jammu and Kashmir)മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ച് പാസ്റ്ററെ (pastor) കയ്യേറ്റം ചെയ്തതായി പരാതി. ക്രിസ്തുമസ് ദിനത്തില്‍ കത്വ ജില്ലയിലാണ് സംഭവം. ഒരു കുടംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രാര്‍ത്ഥനക്കൈത്തിയ തന്നെ പ്രദേശവാസികള്‍ ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്‌തെന്നുമാണ് ചുഗ്‌നംലാല്‍ സിന്‍സിറ്റ് എന്ന പാസ്റ്ററുടെ പരാതി.

ജയ് ശ്രീറാം വിളിക്കണമെന്ന് നിര്‍ബന്ധിച്ചെന്നും വഴങ്ങാതിരുന്നപ്പോള്‍ കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. ഭീഷണിയെ തുടര്‍ന്ന് സ്വദേശമായ മണിപ്പൂരിലേക്ക് തിരികെ പോയതായും പാസ്റ്റര്‍ അറിയിച്ചു. അതേസമയം കഴിഞ്ഞ സെപ്റ്റംബര്‍ വരെ രാജ്യത്ത് 305 ആക്രമണങ്ങള്‍ ക്രിസ്ത്യന്‍ സമുദായത്തിന് നേരെ നടന്നതായി അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ആന്റ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. മതപരിവര്‍ത്തനം അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം ആക്രമണങ്ങള്‍ നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Latest Videos

undefined

മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടം; തിക്കിലും തിരക്കിലും 12 മരണം

ദില്ലി: ജമ്മു കശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടമുണ്ടായി. തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക് പറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. 

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഇതിനെത്തുടർന്ന് ഇവിടേക്കുള്ള തീർത്ഥാടനം നിർത്തി വച്ചിരിക്കുകയാണ്. പുതുവര്‍ഷ ദിനത്തില്‍  ഇരുപത്തിയ്യായിരത്തിലധികം പേര്‍ ദർശനം നടത്തുമ്പോഴായിരുന്നു അപകടം.   ദർശനത്തിനെത്തിയവരിൽ ചിലർ തമ്മിലുണ്ടായ വാഗ്വാദം പിന്നീട് തിക്കിനും തിരക്കിനും ഇടയാക്കുകയായിരുന്നുവെന്ന് ജമ്മുകശ്മീർ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരതരമാണെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. സംഭവത്തെ കുറിച്ച് ആഭ്യന്തര പ്രിൻസിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സംഘം അന്വേഷണം നടത്തും. പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തരമന്ത്രിയോടും അപകടത്തെ കുറിച്ച്  വിശദീകരിച്ചതായി ജമ്മുകശ്മീര്‍ ലെഫ്റ്റനന്‍റ് ഗവർണര്‍ മനോജ് സിൻഹ ട്വീറ്റ് ചെയ്തു.  മരിച്ചവരുടെ കുടുംബത്തിന്  പ്രധാനമന്ത്രിയും ലഫ്റ്റനന്‍റ് ഗവര്‍ണറും വൈഷ്ണോ ക്ഷേത്ര ബോര്‍ഡും. സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ സർക്കാർ 10 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു.  പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.  അപകടത്തില്‍  രാഷ്ട്രപതി രാംനാഥ് കോവിന്ദും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. 

click me!