ആധാര്‍ കാര്‍ഡ് എടുത്തവരുടെ എണ്ണം 125 കോടി കവിഞ്ഞു

By Web Team  |  First Published Dec 27, 2019, 3:29 PM IST

ആധാര്‍ അധിഷ്ടത സേവനങ്ങള്‍ക്കായി മൂന്ന് ലക്ഷം മുതല്‍ നാല് ലക്ഷം വരെ റിക്വിസ്റ്റുകളാണ് ഒരു ദിവസം ലഭിക്കുന്നതെന്ന് യുഐഡിഎഐ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 


ദില്ലി: രാജ്യത്ത് ആധാര്‍ കാര്‍ഡ‍് എടുത്തവരുടെ എണ്ണം 125 കോടി ആയി. യൂണീക് ഐഡന്‍റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ഇക്കാര്യം അറിയിച്ചത്. പ്രധാന തിരിച്ചറിയല്‍ രേഖയായി ആളുകള്‍ ആധാര്‍ കാര്‍ഡ് ഉപയോഗപ്പെടുത്തുന്ന രീതി വ്യാപകമായി മാറിയെന്നും  യുഐഎഡിഎഐ അറിയിക്കുന്നു. 

ആധാര്‍ നമ്പര്‍ പരിശോധനയടക്കമുള്ള (വെരിഫിക്കേഷന്‍) ആധാര്‍ അധിഷ്ടത സേവനങ്ങള്‍ക്കായി മൂന്ന് ലക്ഷം മുതല്‍ നാല് ലക്ഷം വരെ റിക്വിസ്റ്റുകളാണ് ഒരു ദിവസം ലഭിക്കുന്നത്. ആധാര്‍ കാര്‍ഡ് എടുത്തവര്‍ തന്നെ അതിലെ വിവരങ്ങള്‍ സ്ഥിരമായി അപ്ഡേറ്റ് ചെയ്യുന്നതും ഇപ്പോള്‍ പതിവാണ് 125 കോടി ആധാര്‍ ഉപഭോക്താക്കളില്‍ നിന്നും 331 കോടി അപ്ഡേഷനുകള്‍ ഇതുവരെ വന്നതായും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.  

Latest Videos

 

click me!