നിശാന്തിനി കുഞ്ഞിനെ ദീപയെ ഏൽപ്പിച്ച് കൈ കൈഴുകാൻ പോയി. ഈ തക്കം നോക്കിയാണ് ദീപ കുഞ്ഞുമായി രക്ഷപ്പെട്ടത്. പിന്നീട് കുഞ്ഞിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ദീപ വേലപ്പൻചാവടിയിലെ ആശുപത്രിയിലെത്തി.
ചെന്നൈ: സർക്കാർ സഹായം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അമ്മയുടെ പക്കൽനിന്ന് യുവതി തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ പൊലീസ് കണ്ടെത്തി. കണ്ണകി നഗർ സ്വദേശിനി നിഷാന്തിയുടെ 44 ദിവസം പ്രായമായ കുട്ടിയെ കണ്ണഗി നഗറിലെ ആശുപത്രിയിൽ നിന്നുമാണ് കണ്ടെത്തിയത്. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ തട്ടിയെടുത്തത് തിരുവേർക്കാട് സ്വദേശിയായ ദീപയാണെന്ന് പൊലീസ് കണ്ടെത്തി.
രണ്ട് ദിവസം മുമ്പാണ് 25 കാരിയായ നിശാന്തിനിൽ നിന്നും ദീപ കുഞ്ഞിനെ തട്ടിയെടുക്കുന്നത്. സൗജന്യ ആരോഗ്യ പരിശോധനയ്ക്കെന്ന വ്യാജേന നിശാന്തിനിയുമായി ദീപ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. യാത്രാ മധ്യേ ടി നഗറിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. നിശാന്തിനി കുഞ്ഞിനെ ദീപയെ ഏൽപ്പിച്ച് കൈ കൈഴുകാൻ പോയി. ഈ തക്കം നോക്കിയാണ് ദീപ കുഞ്ഞുമായി രക്ഷപ്പെട്ടത്. പിന്നീട് കുഞ്ഞിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ദീപ വേലപ്പൻചാവടിയിലെ ആശുപത്രിയിലെത്തി. ആശുപത്രിയിൽ നിന്നും കുഞ്ഞിന്‍റെ വിവരങ്ങൾ ചോദിച്ചതോടെ ദീപ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
undefined
ഇതിനിടെ കുട്ടിയുടെ അമ്മ നിശാന്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണഗി നഗർ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ട്രാക്ക് ചെയ്യുകയും ദീപ സഞ്ചരിച്ച ഓട്ടോറിക്ഷകൾ കണ്ടെത്തുകയും ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവർമാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടിയെ തിരുവെർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ നിന്നും കണ്ടെത്തുന്നത്. തിരുവെർക്കാട് സ്വദേശിനിയായ ദീപയാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
താൻ ഗർഭിണിയാണെന്ന് പറഞ്ഞ് ദീപ ഭർത്താവിനെ കബളിപ്പിച്ച് വരികയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്താനായത്. ദീപ നവജാതശിശുക്കളുടെ വിവരങ്ങൾ തേടി പല വീടുകളിലും കയറിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ പതിലായി ആശുപത്രികളിൽ സന്ദർശനം നടത്താറുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
Read More : കൈക്കുഞ്ഞുൾപ്പെടെ 2 കുട്ടികളും ഒരു സ്ത്രീയും, അഴുകിയ മൃതദേഹം; മണിപ്പൂർ-അസം അതിർത്തിയിൽ 3 പേർ മരിച്ച നിലയിൽ