2026ലെ സഖ്യത്തെക്കുറിച്ച് മിണ്ടരുതെന്ന് തമിഴ്നാട് ബിജെപി നേതാക്കൾക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം

By Web Team  |  First Published Nov 16, 2024, 2:20 PM IST

ഡിഎംകെയെ തോൽപിക്കാൻ എല്ലാവരുമായും കൈകോർക്കണമെന്ന് തമിഴിസൈ സൗന്ദർരാജൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.


ചെന്നൈ: 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യത്തെ കുറിച്ച് പ്രസ്താവന പാടില്ലെന്ന് തമിഴ്നാട്ടിലെ ബിജെപി നേതാക്കളെ വിലക്കി കേന്ദ്ര നേതൃത്വം. തീരുമാനം ഉചിതമായ സമയത്ത് കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. ഇക്കാര്യം കാണിച്ച് തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുധാകർ റെഡ്ഢി നേതാക്കൾക്ക് വീഡിയോ സന്ദേശം അയച്ചു. 

അണ്ണാ ഡിഎംകെയുമായുള്ള ബന്ധത്തെച്ചൊല്ലി തമിഴ്നാട്ടിലെ ബിജെപി നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമായതിനു പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ താക്കീത്. ഡിഎംകെയെ തോൽപിക്കാൻ എല്ലാവരുമായും കൈകോർക്കണമെന്ന് തമിഴിസൈ സൗന്ദർരാജൻ അഭിപ്രായപ്പെട്ടിരുന്നു. അണ്ണാ ഡിഎംകെയ്ക്ക് അപേക്ഷ നൽകി ബിജെപി കാത്തുനിൽക്കുന്നില്ലെന്ന് എച്ച് രാജ മറുപടി പറയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സഖ്യത്തെക്കുറിച്ച് പ്രസ്താവന വിലക്കിക്കൊണ്ട് കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ബിജെപി നേതാക്കൾക്ക് ലഭിക്കുന്നത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!