തിരക്കേറിയ ട്രെയിനിൽ കയറാൻ ശ്രമിക്കവെ കാൽതെറ്റി ട്രാക്കിൽ വീണു; സ്ത്രീയുടെ കാലിലൂടെ ട്രെയിൻ കയറിയിറങ്ങി

By Web TeamFirst Published Jul 8, 2024, 2:16 PM IST
Highlights

സ്റ്റേഷനിൽ നിന്ന് പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ ട്രെയിൻ പിന്നിലേക്ക് എടുക്കുന്നത് കാണാം. മറ്റു യാത്രക്കാരോട് പൊലീസുകാർ മാറി നിൽക്കാൻ ആവശ്യപ്പെടുന്നുമുണ്ട്. 

മുംബൈ: ട്രെയിനിൽ കയറാൻ ശ്രമിക്കവെ കാൽ വഴുതി ട്രാക്കിൽ വീണ യുവതിയുടെ കാലിലൂടെ ട്രെയിൻ കയറിയിറങ്ങി. മുബൈയിലെ ബെലാപൂർ റെയിൽവെ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിലും ഇടയിലുള്ള വിടവിലേക്ക് വീഴുകയായിരുന്നു.

ഒരു കമ്പാട്ട്മെന്റ് യുവതിയുടെ കാലിലൂടെ കയറിയിറങ്ങിയെന്ന് സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പറ‌ഞ്ഞു. മറ്റ് യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ബഹളം വെച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തി. പിന്നീട് സാവധാനം ട്രെയിൻ പിന്നിലേക്ക് എടുത്താണ് യുവതിയെ പുറത്തെടുത്തത്. സ്റ്റേഷനിൽ നിന്ന് പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ ട്രെയിൻ പിന്നിലേക്ക് എടുക്കുന്നത് കാണാം. മറ്റു യാത്രക്കാരോട് പൊലീസുകാർ മാറി നിൽക്കാൻ ആവശ്യപ്പെടുന്നുമുണ്ട്. ട്രെയിൽ പിന്നിലേക്ക് മാറുമ്പോൾ ട്രാക്കിൽ യുവതിയെയും കാണാം. കാലിൽ രക്തം വാർന്ന് ട്രാക്കിൽ ഇരിക്കുന്ന ഇവരുടെ അടുത്തേക്ക് പൊലീസുകാർ സഹായത്തിനായി ചാടിയിറങ്ങുന്നതും വീഡിയോയിലുണ്ട്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കാലുകൾ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ.

Latest Videos

മുംബൈയിൽ കഴിഞ്ഞ രാത്രി മുതൽ  കനത്ത മഴയാണ് പെയ്തത്. പലയിടങ്ങളിലും റെയിൽവെ ട്രാക്കിൽ വെള്ളം കയറുകയും ലോക്കൽ റെയിൽ ഗതാഗതം താറുമാറാവുകയും ചെയ്തു. ചില ട്രെയിനുകൾ റദ്ദാക്കുകയും മറ്റ് ചിലത് വൈകുകയും ചെയ്തു. അതുകൊണ്ടുതന്നെ ട്രെയിനുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. താനെയിലേക്ക് പോകാൻ ട്രെയിനിൽ കയറാൻ ശ്രമിച്ച സ്ത്രീയ്ക്കാണ് പരിക്കേറ്റത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!