പതിനാലാമത്തെ മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ, ജാർഖണ്ഡിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു

By Web Team  |  First Published Nov 28, 2024, 5:01 PM IST

റാഞ്ചിയിലെ ഔദ്യോ​ഗിക വസതിയിൽ ഇന്ത്യ സഖ്യം നേതാക്കൾ യോ​ഗം ചേർന്നാണ് ഹേമന്ത് സോറനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്


റാഞ്ചി: ജാർഖണ്ഡിൽ പുതിയ മന്ത്രിസഭ സത്യപ്രതിഞ്ജ ചെയ്തു. ഇന്ത്യ സഖ്യമാണ് സംസ്ഥാനത്ത് അധികാരമേറ്റത്. സംസ്ഥാനത്തിൻ്റെ പതിനാലാമത്തെ മുഖ്യമന്ത്രിയായി മുഖ്യ ഭരണ കക്ഷിയായ ജെഎംഎമ്മിൻ്റെ ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ, ഉദയനിധി സ്റ്റാലിൽ തുടങ്ങിയവർ സംസ്ഥാനത്തെ പുതിയ മന്ത്രിസഭാ ചടങ്ങിൽ പങ്കെടുത്തു.

റാഞ്ചിയിലെ ഔദ്യോ​ഗിക വസതിയിൽ ഇന്ത്യ സഖ്യം നേതാക്കൾ യോ​ഗം ചേർന്നാണ് ഹേമന്ത് സോറനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. 4 മന്ത്രിസ്ഥാനങ്ങളാണ് 16 സീറ്റുള്ള കോൺഗ്രസ് ആവശ്യപ്പെട്ടത്. ആർജെഡിക്കും, സിപിഐ എംഎല്ലിനും ഓരോ മന്ത്രി സ്ഥാനങ്ങളും നൽകിയേക്കും. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ 56 സീറ്റുകൾ നേടിയാണ് ഇന്ത്യ സഖ്യം വീണ്ടും അധികാരത്തിലെത്തിയത്. 

Latest Videos

click me!