Latest Videos

കിടപ്പുമുറിയില്‍ നെറ്റിന് വേഗതയില്ല; നന്നാക്കാനെത്തിയ ടെലികോം ജീവനക്കാരെ പൊതിരെ തല്ലി ഐഎഎസ് ഉദ്യോഗസ്ഥന്‍!

By Web TeamFirst Published Jan 3, 2024, 8:49 PM IST
Highlights

സംഭവത്തിന് ശേഷം അമൻ മിത്തൽ പൊലീസ് സ്റ്റേഷനിൽ വിളിക്കുകയും പൊലീസെത്തി മന്ധ്രെയെയും ഗുജാറിനെയും കൊണ്ടുപോകുകയും ചെയ്തു.

മുംബൈ: ഇന്‍റര്‍നെറ്റിന് വേഗതയില്ലെന്നാരോപിച്ച് ടെലികോം കമ്പനിയുടെ ജീവനക്കാരെ ഐഎഎസ് ഉദ്യോഗസ്ഥനും സഹോദരനും ഫ്ലാറ്റ് സുരക്ഷാ ജീവനക്കാരും മര്‍ദ്ദിച്ചതായി പരാതി. നവി മുംബൈയിലെ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വസതിയിലാണ് സംഭവം. മഹാരാഷ്ട്ര വാട്ടർ സപ്ലൈ ആന്റ് സാനിറ്റേഷൻ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി സെക്രട്ടറിയായ ഐഎഎസ് ഓഫീസർ അമൻ മിത്തൽ, നാല് സെക്യൂരിറ്റി ഗാർഡുകൾ,  സഹോദരൻ ദേവേഷ് മിത്തൽ എന്നിവരാണ് പ്രതികൾ.  

\എയർടെല്ലിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന സാഗർ മാന്ധ്രെ, ഭൂഷന്‍ ഗുര്‍ജര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്റർനെറ്റ് റൂട്ടർ പ്രശ്നം പരിഹരിക്കാനെത്തിയതായിരുന്നു ടെലികോം ജീവനക്കാരെന്നും ഇവര്‍ക്ക് പരിക്കേറ്റെന്നും പൊലീസ്  പറഞ്ഞു. ഡിസംബർ 30 ന് വൈകുന്നേരമാണ് സംഭവം. പൈപ്പും മരക്കമ്പുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഒരാളുടെ കൈക്കുഴക്ക് പൊട്ടലേറ്റു. റസിഡൻഷ്യൽ സൊസൈറ്റിയിലെ നാല് സെക്യൂരിറ്റി ഗാർഡുകളും സഹോദരന്മാർക്കൊപ്പം മർദ്ദിക്കാൻ ചേർന്നതായി എഫ്‌ഐ‌ആറിൽ പറയുന്നു. നിലവിൽ എയർടെൽ ഫൈബർ ഇൻറർനെറ്റ് ഇൻസ്റ്റാലേഷൻ ജോലി ചെയ്യുന്ന രണ്ട് പേർക്കാണ് മർദ്ദനമേറ്റത്. കിടപ്പുമുറിയിൽ പ്രതീക്ഷിച്ച ഇന്റർനെറ്റ് റേഞ്ച് ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. 

അമൻ മിത്തലും സഹോദരൻ ദേവേഷും ചേർന്ന് കെട്ടിടത്തിലെ നാല് സുരക്ഷാ ഗാർഡുകൾ പൈപ്പും മരത്തടികളും ഉപയോഗിച്ച് തന്നെ ആക്രമിച്ചതായി മന്ധ്രെ പറഞ്ഞു. സെയിൽസ് ടീമിൽ ജോലി ചെയ്യുന്ന മന്ധ്രെയുടെ സഹപ്രവർത്തകൻ ഭൂഷൺ ഗുജാറിനെയും ഇവർ മർദ്ദിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിടത്തിന്റെ പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ സംഭവം പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിന് ശേഷം അമൻ മിത്തൽ പൊലീസ് സ്റ്റേഷനിൽ വിളിക്കുകയും പൊലീസെത്തി മന്ധ്രെയെയും ഗുജാറിനെയും കൊണ്ടുപോകുകയും ചെയ്തു. റൂട്ടർ മെഷീൻ ഉപയോഗിച്ച് തന്നെ ആക്രമിച്ചതായി ഐഎഎസ് ഉദ്യോഗസ്ഥനും പരാതി നല്‍കി.  സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

click me!