യുക്രെയിൻ സംഘർഷ ശേഷം ഇതാദ്യം, പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചു; പുടിനുമായി ആഗോള സാഹചര്യം ചർച്ച ചെയ്യും

By Web Team  |  First Published Jul 8, 2024, 12:41 PM IST

ആഗോള സാഹചര്യം റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനുമായി ചർച്ച ചെയ്യുമെന്നും റഷ്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ തൻറെ സന്ദർശനം സഹായിക്കുമെന്നും മോദി അറിയിച്ചു. 


ദില്ലി : റഷ്യയും യുക്രെയിനും ഉൾപ്പെട്ട മേഖലയിലെ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ എല്ലാ പിന്തുണയും നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദർശനത്തിന് മോസ്കോവിലേക്ക് തിരിക്കും മുമ്പ് നല്കിയ പ്രസ്താവനയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള സാഹചര്യം റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനുമായി ചർച്ച ചെയ്യുമെന്നും റഷ്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ തൻറെ സന്ദർശനം സഹായിക്കുമെന്നും മോദി അറിയിച്ചു. 

മോദിയുടെ സന്ദർശനത്തിന് ഏറെ പ്രാധാന്യം ഉണ്ടെന്നും അതിനാൽ പാശ്ചാത്യ രാജ്യങ്ങൾ അസൂയയോടെയാണ് സന്ദർശനത്തെ നോക്കിക്കാണുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. വൈകിട്ട് ആറിന് മോസ്കോവിലെത്തുന്ന പ്രധാനമന്ത്രിക്ക് പ്രസിഡൻറ് പുടിൻ അത്താഴ വിരുന്ന് ഒരുക്കും. രണ്ട് നേതാക്കൾ മാത്രമുള്ള ചർച്ച ഇന്ന് നടക്കും. ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടി നാളെയാണ്. മോസ്കോവിലെ ഇന്ത്യൻ സമൂഹത്തെയും നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. റഷ്യ യുക്രെയിൻ സംഘർഷം തുടങ്ങിയ ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി റഷ്യയിലെത്തുന്നത്.

Latest Videos

undefined

ബജറ്റ് 2024: ആയുഷ്മാൻ ഭാരത് പരിരക്ഷ ഇരട്ടിപ്പിച്ചേക്കാം; ഗുണഭോക്താക്കളുടെ എണ്ണവും വർദ്ധിപ്പിച്ചേക്കാം

അതേ സമയം, പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തെ കോൺഗ്രസ് പരിഹസിച്ചു. റഷ്യയിൽ നിന്ന് മടങ്ങിയെത്തിയിട്ടെങ്കിലും മണിപ്പൂർ സന്ദർശിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകാതിരിക്കുന്നത് രാജ്യവ്യാപകമായി പ്രചാരണായുധമാക്കാൻ കോൺഗ്രസ് നിർദ്ദേശം നൽകി.അടുത്ത പാർലമെൻറ് സമ്മേളനത്തിൽ മണിപ്പൂരിനെക്കുറിച്ച് പ്രത്യേക ചർച്ചയും കോൺഗ്രസ് ആവശ്യപ്പെടും.  

 

 

 

click me!