Latest Videos

'ജഗനണ്ണയും വൈഎസ്ആറും ഔട്ട്, ചന്ദ്രണ്ണയും എൻടിആറും ഇൻ'; ആന്ധ്രയിലെ ക്ഷേമ പദ്ധതികളുടെ പേര് മാറ്റി

By Web TeamFirst Published Jun 19, 2024, 12:13 PM IST
Highlights

ഇതിന് മുൻപ് നൽകിയിരുന്ന അതേ ആനുകൂല്യങ്ങളാവും നൽകുക. പേരിൽ മാത്രമാണ് മാറ്റമെന്നതാണ് ശ്രദ്ധേയമായ കാര്യം

വിജയവാഡ: ആന്ധ്രയിലെ ക്ഷേമ പദ്ധതികളുടെ പേര് മാറ്റി. ജഗനണ്ണാ, വൈഎസ്ആർ തുടങ്ങിയ പേരുകൾ ഒഴിവാക്കി. ചന്ദ്രണ്ണാ, എൻടിആർ എന്ന പേരുകളിലാകും ഇനി പദ്ധതികൾ അറിയപ്പെടുക. ചന്ദ്രബാബു നായിഡു സർക്കാരിന്റേതാണ് ഉത്തരവ്. ആറ് ക്ഷേമ പദ്ധതികളുടെ പേരിലാണ് മാറ്റം. ഇതിന് മുൻപ് നൽകിയിരുന്ന അതേ ആനുകൂല്യങ്ങളാവും നൽകുക. പേരിൽ മാത്രമാണ് മാറ്റമെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് സാമൂഹ്യ  സുരക്ഷാ വകുപ്പ് സെക്രട്ടറി പുറത്തിറക്കി. എസ് സി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള വിദേശ പഠന പദ്ധതിയുടെ പേര് ഡോ. അംബേദ്കർ ഓവർസീസ് വിദ്യാ നിധി എന്നതിൽ നിന്ന് ജഗനണ്ണ വിദേശി വിദ്യാ ദീവേന ഫോർ ഷെഡ്യൂൾഡ് കാസ്റ്റ് എന്ന് മാറ്റിയിരുന്നു. ഈ പദ്ധതിയെ പഴയ പേരിലേക്ക് തന്നെ മാറ്റുകയാണ് ചെയ്തിട്ടുള്ളത്. 

പേരുകളിലെ മാറ്റങ്ങൾ ഇങ്ങനെയാണ്

ജഗനണ്ണ വിദ്യാ ദീവേന - പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

ജഗനണ്ണ വസതി ദീവേന - പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് എംടിഎഫ്

ജഗനണ്ണ വിദേശി വിദ്യാ ദീവേന - അംബേദ്കർ ഓവർസീസ് വിദ്യാ നിധി

വൈഎസ്ആർ കല്യാണ മസ്തു- ചന്ദ്രണ്ണ പെല്ലി കനുക

വൈഎസ്ആർ വിദ്യോന്നതി - എൻടിആർ വിദ്യോന്നതി

ജഗനണ്ണ സിവിൽ സർവ്വീസ് പ്രോസ്താഹകം- ഇൻസെന്റീവ്സ് ഫോർ സിവിൽ സർവീസ് എക്സാമിനേഷൻസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!