അന്ന് അവർ കളിക്കൂട്ടുകാര്‍, ഇന്ന് രാജ്യത്തിന്‍റെ കര - നാവിക സേനാ തലവന്മാര്‍

By Web Team  |  First Published Jun 30, 2024, 5:34 PM IST

 931 -റോള്‍ നമ്പറില്‍  ഉപേന്ദ്ര ദ്വിവേദിയും ഏഴ് കുട്ടികള്‍ക്കപ്പുറത്ത് 938 -ാം റോള്‍ നമ്പറില്‍ ദിനേഷ് ത്രിപാഠിയും ഹാജര്‍ പറഞ്ഞു. കാലങ്ങള്‍ കടന്ന് പോയപ്പോള്‍ അവര്‍ വളര്‍ന്ന് രാജ്യത്തിന്‍റെ രണ്ട് സൈനിക വിഭാഗങ്ങളുടെ തലവന്‍മാരായി. 



ന്യൂദില്ലി:  ഇന്ത്യയുടെ കരസേന മേധാവിയായി ചുമതലയേറ്റ ലഫ്റ്റനന്‍റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയ്ക്കും നാവികസേന മേധാവി അഡ്മിറല്‍ ദിനേഷ് ത്രിപാഠിയ്ക്കും പരസ്പരം പങ്കുവയ്ക്കാന്‍ ഒരുപാട് ഓര്‍മ്മകളുണ്ട്. കാരണം, അവര്‍ കുട്ടിക്കാലം മുതലേ അടുത്ത് അറിയാവുന്ന സഹപാഠികളാണെന്നത് തന്നെ. ഇന്ത്യന്‍ സൈന്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ സഹപാഠികളായിരുന്നവര്‍ ഒരേ സമയം സൈന്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതലകള്‍ വഹിക്കുന്നത്. ദില്ലിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇന്ത്യൻ കരസേനയുടെ മുപ്പതാമത്തെ മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്ന് ചുമതലയേറ്റെടുത്തു. വിരമിച്ച  ജനറൽ മനോജ് പാണ്ഡ്യക്ക് സൈന്യം യാത്രയപ്പ് നൽകി. കഴിഞ്ഞ മാസം വിരമിക്കേണ്ടിയിരുന്നു മനോജ് പാണ്ഡെയ്ക്ക് കേന്ദ്രസർക്കാർ ഒരു മാസത്തേക്ക് കാലാവധി നീട്ടി നൽകിയിരുന്നു. ജനറൽ ദ്വിവേദിക്ക് സൈന്യത്തിന്‍റെ ആചാരപരമായ വരവേല്പ് നാളെ നല്കും. 

1970 കളുടെ തുടക്കത്തിൽ മധ്യപ്രദേശിലെ റെവ സൈനിക സ്കൂളിലെ അഞ്ച് (എ) ക്ലാസ് മുതൽ ഇരുവരുടെയും പഠനം ഒരുമിച്ചായിരുന്നു. 931 -റോള്‍ നമ്പറില്‍  ഉപേന്ദ്ര ദ്വിവേദിയും ഏഴ് കുട്ടികള്‍ക്കപ്പുറത്ത് 938 -ാം റോള്‍ നമ്പറില്‍ ദിനേഷ് ത്രിപാഠിയും ഹാജര്‍ പറഞ്ഞു. കാലങ്ങള്‍ കടന്ന് പോയപ്പോള്‍ അവര്‍ വളര്‍ന്ന് രാജ്യത്തിന്‍റെ രണ്ട് സൈനീക വിഭാഗങ്ങളുടെ തലവന്‍മാരായി. അപ്പോഴും കരസേന മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും നാവികസേന മേധാവി  അഡ്മിറല്‍ ദിനേഷ് ത്രിപാഠിയും പഴയ ആ ചങ്ങാത്തം ഒപ്പം കൂട്ടി. കുട്ടിക്കാലത്തെ ആ ചങ്ങാത്തം ഇന്ന് കര – നാവിക സേനാത്തലവന്‍മാരുടെ സൗഹൃദം കൂട്ടായ്മയാകുമ്പോള്‍  തീരുമാനങ്ങളെടുക്കാനും പൂര്‍വാധികം ശക്തമായി മുന്നേറാനും സൈന്യത്തിന് സഹായിക്കുമെന്ന പ്രതീക്ഷ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പങ്കുവയ്ക്കുന്നു. 

Latest Videos

undefined

കരസേനയുടെ മുപ്പതാമത്തെ മേധാവി; ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു

ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി ഇന്ന് പൂർത്തിയായതോടെയാണ് ചുമതല  ജനറൽ ഉപേന്ദ്ര ദ്വിവേദിയ്ക്ക് കൈമാറിയത്.  ഉദ്ദംപൂർ ആസ്ഥാനമായുള്ള വടക്കൻ കമാൻഡിന്‍റെ മേധാവിയായി  ദീർഘകാലം പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി. 1984 ഡിസംബർ 15 ന് ആണ് ഇന്ത്യൻ കരസേനയുടെ ഭാഗമായത്. സേനയുടെ ഉപമേധാവിയായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ്  ഉന്നതസ്ഥാനത്തേക്ക് എത്തുന്നത്. 1964 ജൂലൈ- 1 ന് മധ്യപ്രദേശിൽ ജനിച്ച ദ്വിവേദി 1981 -ൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. ജമ്മു കശ്നമീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായും പ്രവർത്തിച്ചിരുന്നു. പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ എന്നിവ നൽകിയും രാജ്യം ആദരിച്ചു. സേനയുടെ നവീകരണത്തിനായി ആധുനിക സംവിധാനങ്ങൾ ഉറപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി കൂടിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി.

മേയ് ഒന്നിനാണ് അഡ്മിറല്‍ ത്രിപാഠി നാവികസേന മേധാവിയായി ചുമതലയേറ്റത്. കരസേന മേധാവിയായി ലഫ്. ജനറല്‍ ദ്വിവേദി ഇന്ന് ചുമതലയേറ്റു. ലഫ്. ജനറല്‍ ദ്വിവേദി കരസേനയുടെ ഉപമേധാവിയായിരുന്നു  ജനറല്‍ മനോജ് പാണ്ഡെയുടെ പിന്‍ഗാമിയായാണ് അദ്ദേഹത്തിന്‍റെ പുതിയ നിയമനം. 1984 ഡിസംബറില്‍ സേനയില്‍ ചേര്‍ന്ന ദ്വിവേദി ജമ്മുകശ്മീരിലെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.  അദ്ദേഹം ഉധംപൂര്‍ ആസ്ഥാനമായ വടക്കന്‍ സേനാ കമാന്‍ഡിന്‍റെ മേധാവിയായിരുന്നു. പരമവിശിഷ്ട സേവ മെഡല്‍, അതിവിശിഷ്ട സേവ മെഡല്‍ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരമുണ്ടാക്കുക,  സേനയുടെ ആധുനികവല്‍ക്കരണം, കര–നാവിക–വ്യോമ സേനകളുടെ സംയുക്ത കമാന്‍ഡ് രൂപീകരണം, അഗ്നിപഥിന്‍റെ സുഗമമായ നടത്തിപ്പ് എന്നിവയാണ് പുതിയ  പദവിയില്‍ അദ്ദേഹത്തെ കാത്തിരിക്കുന്ന ചുമതലകള്‍.


 

click me!