'ദ ഹിന്ദു' ലേഖിക എത്തും മുൻപ് വിനീത് ഹൻഡയും സുബ്രഹ്മണ്യനും കേരള ഹൗസിലെത്തി; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

By Web TeamFirst Published Oct 3, 2024, 2:10 PM IST
Highlights

സുബ്രഹ്മണ്യനൊപ്പം പിആർ ഏജൻസിയുടെ സിഇഒ വിനീത് ഹൻഡയും ഈ അഭിമുഖത്തിന്റെ തുടക്കം മുതലുണ്ടായിരുന്നു എന്ന സൂചനയാണുള്ളത്. എന്നാൽ മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുകയാണുണ്ടായത്. 

ദില്ലി: അഭിമുഖത്തിനിടെ ഒരാള്‍ മുറിയിലേക്ക് എത്തിയെന്നും അത് ലേഖികയുടെ കൂടെ വന്ന ആളെന്നാണ്  ആദ്യം കരുതിയതെന്നും അങ്ങനെയല്ലെന്ന് അറിഞ്ഞത് പിന്നീടാണെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. 'ദ ഹിന്ദു' ലേഖിക എത്തും മുമ്പ് വിനീത് ഹൻഡയും സുബ്രഹ്മണ്യനും കേരള ഹൗസിലെത്തിയെന്നും അഭിമുഖത്തിനായി മുറിയിലേക്ക് കയറിയത് മൂന്നു പേരും ഒരുമിച്ചാണെന്നുമാണ് വിവരം.

മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് അഭിമുഖത്തിനിടയിൽ കയറി വന്ന ഒരാൾ എന്ന് സൂചിപ്പിച്ചത് പി ആർ ഏജൻസിയുടെ സിഇഒയെ ആണ്. സുബ്രഹ്മണ്യനൊപ്പം പിആർ ഏജൻസിയുടെ സിഇഒ വിനീത് ഹൻഡയും ഈ അഭിമുഖത്തിന്റെ തുടക്കം മുതലുണ്ടായിരുന്നു എന്ന സൂചനയാണുള്ളത്. എന്നാൽ മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുകയാണുണ്ടായത്. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണെന്നുള്ളത് ലേഖിക കേരള ഹൌസില്‍ എത്തുന്നതിന് മുന്‍പ് തന്നെ സുബ്രഹ്മണ്യനും വിനീത് ഹന്‍ഡെയും അവിടെ എത്തിയിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. തുടര്‍ന്ന് 3 പേരും ഒന്നിച്ചാണ് മുറിയിലേക്ക് കയറിയത്. അഭിമുഖത്തിന്‍റെ തുടക്കം മുതല്‍ തന്നെ വിനീത് ഹന്‍ഡെ മുറിയിലുണ്ടായിരുന്നു എന്നുള്ളതാണ് വിവരം.

Latest Videos

മുഖ്യമന്ത്രിക്കറിയില്ലായിരുന്നു എന്നാണ് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി അഭിമുഖത്തിന് തയ്യാറാണ് എന്നുള്ള വിവരം ഹിന്ദുവിനെ അറിയിച്ചത് തന്നെ വിനീത് ഹന്‍ഡെയാണ്. അദ്ദേഹമാണ് ഹിന്ദുവിന്‍റെ ഉന്നതതലത്തില്‍ ഇത്തരത്തിൽ മുഖ്യമന്ത്രി സന്നദ്ധനാണ് എന്നുള്ള വിവരം തങ്ങള്‍ക്കുണ്ട് എന്നും അതുകൊണ്ട് അഭിമുഖത്തിനായി ക്ഷണിക്കുകയാണ് എന്ന് ഹിന്ദുവിനെ അറിയിച്ചതും വിനീത് ഹന്‍ഡെയാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഇപ്പോള്‍ പറഞ്ഞ കാര്യം പൂര്‍ണ തോതില്‍ അംഗീകരിക്കുക ബുദ്ധിമുട്ടാണ് എന്നാണ് ഈ ഘട്ടത്തിൽ മനസിലാക്കാന്‍ സാധിക്കുന്നത്. 

അതുപോലെ തന്നെ മറ്റ് മാധ്യമങ്ങളെയും ഹിന്ദുവില്‍ വിനീത് ഹന്‍ഡെ വിളിച്ചെങ്കിൽ ദീപക് എന്നയാളാണ് മറ്റ് ഇംഗ്ലീഷ് മാധ്യമങ്ങളിൽ വിളിച്ചത് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. പ്രത്യേകിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിലും ഇക്കണോമിക് ടൈംസിലും ഒക്കെ വിളിച്ചത് ദീപക് എന്നയാളാണ്. ദീപക് പറഞ്ഞത്. ഹിന്ദുവിന് ഇത്തരത്തില്‍ അഭിമുഖം മുഖ്യമന്ത്രി കൊടുക്കുന്നുണ്ട്. അതുകൊണ്ട് മറ്റ് മാധ്യമങ്ങള്‍ക്ക് ഇത്തരത്തില്‍ അഭിമുഖം തരാന്‍ മുഖ്യമന്ത്രി തയ്യാറാണ് എന്നുള്ളതാണ്. 

സുബ്രഹ്മണ്യന്‍ വിളിച്ചത് കൊണ്ട് താന്‍ ഒരു ഇന്‍റര്‍വ്യൂ കൊടുത്തു എന്നല്ല, ഒരു പിആര്‍ ഏജന്‍സിയുടെ ഭാഗമായി തന്നെ മുഖ്യമന്ത്രിയുടെ ഇന്‍റര്‍വ്യൂ നൽകിയതാണ് എന്ന് വേണം കരുതാന്‍. പിആര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ദീപക്. ദീപകാണ് മറ്റ് മാധ്യമങ്ങളെ വിളിച്ചത്. പിആര്‍ ഇടപെടലില്ല എന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ല എന്ന് വേണം മനസിലാക്കാന്‍ കഴിയുന്നത്. മുഖ്യമന്ത്രിയുടെ ഇന്‍റര്‍വ്യൂ ആയത് കൊണ്ട് തന്നെയാണ് പിആര്‍ ഏജന്‍സിയുടെ സിഇഒ നേരിട്ടെത്തുകയും തുടക്കം മുതല്‍ തന്നെ പങ്കെടുക്കുകയും ചെയ്തത്. സ്വാഭാവികമായും മുഖ്യമന്ത്രിയുടെ വാദം ശരിയല്ല എന്ന വിവരമാണ് ഇപ്പോള്‍ ഹിന്ദുവില്‍ നിന്നടക്കം ലഭ്യമാകുന്നത്.  

click me!