'രാജ്യത്തെ ഹിന്ദുസമൂഹം മൂന്ന് സ്ഥലങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നത്',നിയമസഭയിൽ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

By Web TeamFirst Published Feb 7, 2024, 9:45 PM IST
Highlights

ഗ്യാൻവാപി മസ്ജിദ് സമുച്ചയവുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കെയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍ പ്രസ്താവന നടത്തിയത്

ദില്ലി:ഗ്യാൻവാപി മസ്ജിദ് സമുച്ചയവുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കെ പ്രസ്താവനയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ഹിന്ദുസമൂഹം മൂന്ന് സ്ഥലങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അയോധ്യ, കാശി, മഥുര എന്നിവയാണതെന്നും യുപി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗി ആദിത്യനാഥ് പരാമര്‍ശിച്ചു.അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് രാജ്യത്തെ മുഴുവന്‍ സന്തോഷത്തിലാക്കിയെന്നും ഇത്രയും കാലം അയോധ്യയ്ക്ക് നീതി ലഭിച്ചിരുന്നില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇതാണി കാശിയിലും മഥുരയിലും സംഭവിച്ചത്.

ഹിന്ദു സമൂഹം അയോധ്യക്കു പിന്നാലെ കാശി, മഥുര തർക്കങ്ങൾ സജീവമാക്കികൊണ്ടാണ് യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന. രാജ്യത്തെ ഹിന്ദു സമൂഹം അയോധ്യ, മഥുര, കാശി എന്നീ സ്ഥലങ്ങള്‍ മാത്രാണ് ആവശ്യപ്പെടുന്നത്. ഇപ്പോള്‍ അതില്‍ അയോധ്യയില്‍ രാമക്ഷേത്രം യഥാര്‍ത്ഥ്യമായപ്പോള്‍ അതിനെക്കുറിച്ച് ഒരക്ഷരം പ്രതിപക്ഷം മിണ്ടിയില്ല. ഇപ്പോള്‍ വിശുദ്ധമായ അയോധ്യയെ കാണുമ്പോള്‍ എല്ലാവരും സന്തോഷിക്കുകയാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ ഇത് ചെയ്യേണ്ടതായിരുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Latest Videos

വീണു കിടന്ന മരങ്ങൾ ലേലം ചെയ്തു, കൂട്ടത്തിൽ ആഞ്ഞിലിയും മരുതും ഉൾപ്പെടെ 11 വൻ മരങ്ങളും മുറിച്ചു കടത്തി, കേസ്

 

click me!