ഭക്ഷണം ചോദിച്ചപ്പോൾ നൽകിയില്ല, കട്ടക്കലിപ്പ്, പിന്നൊന്നും നോക്കിയില്ല, ഹോട്ടൽ ഇടിച്ചുനിരത്തി ട്രക്ക് ഡ്രൈവർ

By Web Team  |  First Published Sep 7, 2024, 12:27 PM IST

ഹോട്ടലുടമ ഭക്ഷണം നൽകാൻ വിസമ്മതിച്ചതോടെ പ്രകോപിതനായ ഡ്രൈവർ ട്രക്കിലേക്ക് തിരിച്ചുകയറി ഹോട്ടലിന് നേരെ ഓടിച്ചുവരുകയായിരുന്നു.


പൂനെ: ഭക്ഷണം നിഷേധിച്ചെന്നാരോപിച്ച് ഹോട്ടൽ ലോറി ഉപയോ​ഗിച്ച് ഇടിച്ച് തകർത്ത് ട്രക്ക് ഡ്രൈവർ. പുനെയിലാണ് സംഭവം. ഇയാൾ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹിംഗൻ​ഗാവിലെ ​ഗോകുൽ എന്ന ഹോട്ടലാണ് ഇയാൾ തകർത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹോട്ടലിന് സമീപം പാർക്ക് ചെയ്ത കാറും ഇയാൾ തകർത്തു. ഹോട്ടലിന് സമീപത്തുനിന്ന ആളുകൾ വീഡിയോ പകർത്തി.  വീഡിയോയിൽ, ഇയാൾ ഹോട്ടൽ കെട്ടിടത്തിലേക്ക് അയാൾ തൻ്റെ ട്രക്ക് ആവർത്തിച്ച് ഇടിക്കുന്നത് കാണാം. സോലാപൂരിൽ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് അക്രമണം അഴിച്ചുവിട്ടത്. ഹോട്ടലുടമ ഭക്ഷണം നൽകാൻ വിസമ്മതിച്ചതോടെ പ്രകോപിതനായ ഡ്രൈവർ ട്രക്കിലേക്ക് തിരിച്ചുകയറി ഹോട്ടലിന് നേരെ ഓടിച്ചുവരുകയായിരുന്നു. ഡ്രൈവറെ തടയാൻ ചിലർ ട്രക്കിന് നേരെ കല്ലെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

 

VIDEO | Maharashtra: A truck driver rammed his vehicle into a hotel building in after he was reportedly denied food. The truck driver was allegedly drunk. The incident took place on Friday night.

(Source: Third Party)

(Full video available on… pic.twitter.com/TrPEF1ZxrA

— Press Trust of India (@PTI_News)

Latest Videos

click me!