ആസമിന് ഇത് ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി; ഉള്‍ഫയുമായി സമാധാന കരാര്‍ ഒപ്പുവെച്ച് കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Dec 29, 2023, 7:04 PM IST
Highlights

ഉൾഫ പിരിച്ചു വിടുന്നതടക്കമുള്ള ഉപാധികൾ അംഗീകരിച്ചാണ് കരാർ. ഉൾഫ ഉന്നയിച്ച നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും കരാറിനെ മാനിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി

ദില്ലി: വിഘടനവാദി സംഘടനയായ ഉൾഫയുമായി സമാധാന കരാർ ഒപ്പുവച്ച് കേന്ദ്ര സർക്കാർ. ഉൾഫയും കേന്ദ്രസർക്കാരും ആസമും ഉൾപ്പെട്ട ത്രികക്ഷി കരാറാണ് ദില്ലിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഒപ്പു വച്ചത്.  അരബിന്ദ രാജ്കോവ ഉൾപ്പടെ പതിനാറ് ഉൾഫ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. പരേഷ് ബറുവയുടെ നേതൃത്വത്തിൽ ഉൾഫയുടെ ഒരു വിഭാഗം ചർച്ചയിൽ നിന്ന് വിട്ടു നിന്നു.

ഉൾഫ പിരിച്ചു വിടുന്നതടക്കമുള്ള ഉപാധികൾ അംഗീകരിച്ചാണ് കരാർ. ഉൾഫ ഉന്നയിച്ച നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും കരാറിനെ മാനിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. അനധികൃത കുടിയേറ്റം തടയുന്നതിനും അസമിലെ തനത് നിവാസികൾക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പാക്കാനുമുള്ള നിർദ്ദേശങ്ങൾ ഉൾഫ മുന്നോട്ടു വച്ചിട്ടുണ്ട്.  ആസമിന് ഇത് ചരിത്ര ദിനമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. പരമാധികാരം അസം വേണം എന്ന ആവശ്യവുമായാണ്1979ൽ ഉൾഫ രൂപീകരിച്ചത്.

Latest Videos

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന് 95 വര്‍ഷം തടവും 2.25 ലക്ഷം പിഴയും

click me!