മഹാരാഷ്ട്രയിൽ ഇനി എന്ത് സംഭവിക്കും? ശിവസേന തർക്കത്തിൽ നിർണായക നീക്കവുമായി ഉദ്ദവ് താക്കറെ സുപ്രീം കോടതിയിൽ

By Web TeamFirst Published Jan 15, 2024, 7:18 PM IST
Highlights

ഷിൻഡെ വിഭാഗത്തെ യഥാർത്ഥ ശിവസേനയായി അം​ഗീകരിച്ച സ്പീക്കറുടെ നടപടി ചോദ്യം ചെയ്താണ് ഉദ്ദവ് താക്കറെ സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്

ദില്ലി: മഹാരാഷ്ട്രിയിലെ ശിവസേന പാർട്ടി തർക്കത്തിൽ നിർണായക നീക്കവുമായി മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സുപ്രീം കോടതിയെ സമീപിച്ചു. ശിവസേനയിൽ രണ്ട് വിഭാഗങ്ങളായി ത‍ർക്കം നിലനിൽക്കെ, ഷിൻഡെ വിഭാഗത്തെ യഥാർത്ഥ ശിവസേനയായി അം​ഗീകരിച്ച സ്പീക്കറുടെ നടപടി ചോദ്യം ചെയ്താണ് ഉദ്ദവ് താക്കറെ സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്. ത‍ർക്കം രൂക്ഷമായി തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് സ്പീക്കർ രാഹുൽ നർവേക്കർ, ഷിൻഡേ വിഭാഗമാണ് യഥാർത്ഥ ശിവസേനയെന്ന തീരുമാനം കൈക്കൊണ്ടത്. സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇന്ന് ഉച്ചക്ക് ശേഷമാണ് ഉദ്ദവ് താക്കറെ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്.

കെ-ഫോണിൽ അഴിമതിയുണ്ട്, മുഖ്യമന്ത്രി പറഞ്ഞത് പോലെ കോടതിയെ കുറിച്ച് താൻ പറയില്ല: വിഡി സതീശൻ

Latest Videos

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത കേരളത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുമായി കൂടികാഴ്ച നടത്തി എന്നതാണ്. ദില്ലിയിൽ മോദിയുടെ ഔദ്യോ​ഗിക വസതിയിലായിരുന്നു കൂടികാഴ്ച. ബി ജെ പി കേന്ദ്ര നേതൃത്വം വിളിപ്പിച്ചതാണെന്നും, ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഉൾപ്പടെ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തെന്നും ബി ഡി ജെ എസ് അറിയിച്ചു. തുഷാറിന്‍റെ ഭാര്യ ആശ തുഷാറും പാർട്ടി നേതാക്കളും ഒപ്പമുണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ഡി ജെ എസുമായി ചേര്‍ന്നാണ് ബി ജെ പി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. അയോധ്യ പ്രാണപ്രതിഷ്ഠ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്നും ജനുവരി 22 ന് പ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ എല്ലാവരും ദീപം തെളിയിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  ശ്രീരാമൻ വ്യക്തിജീവിതത്തിലും കർമപഥത്തിലും മര്യാദ പുരുഷോത്തമനാണെന്നും ആർ എസ് എസ് നേതാക്കളിൽ നിന്ന് അക്ഷതം സ്വീകരിച്ച് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ആർ എസ് എസ് പ്രാദേശിക നേതാവ് എ ആർ മോഹനനിൽ നിന്നാണ് വെള്ളാപ്പള്ളി അക്ഷതം സ്വീകരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!