വീണ്ടും അട്ടിമറി ശ്രമം? റെയിൽവേ പാളത്തിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡിൽ ട്രെയിൻ ഇടിച്ചു, സംഭവം ഗുജറാത്തിൽ

By Web TeamFirst Published Sep 26, 2024, 7:07 PM IST
Highlights

നാലടി നീളമുള്ള ഇരുമ്പ് ദണ്ഡിൽ ട്രെയിൻ ഇടിച്ചതോടെ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. 

അഹമ്മദാബാദ്: രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമമെന്ന് സൂചന. ഗുജറാത്തിൽ റെയിൽവേ പാളത്തിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡിൽ ട്രെയിൻ ഇടിച്ചു. പാസഞ്ചർ ട്രെയിനാണ് ഇരുമ്പ് ദണ്ഡിൽ ഇടിച്ചത്. ട്രെയിൻ ഇരുമ്പ് ദണ്ഡിൽ ഇടിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഗുജറാത്തിലെ ബോട്ടാദില്ലിൽ നടന്ന സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

റാൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലൂടെ കടന്നുപോകുമ്പോൾ ഓഖ-ഭാവ്‌നഗർ പാസഞ്ചർ ട്രെയിൻ (19210) നാലടി നീളമുള്ള ഇരുമ്പ് ദണ്ഡിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് കിഷോർ ബലോലി പറഞ്ഞു. റെയിൽവേ പാളത്തിന്റെ നടുവിലായി കുത്തിനിർത്തിയ രീതിയിലാണ് ഇരുമ്പ് ദണ്ഡ് സ്ഥാപിച്ചിരുന്നത്. കുണ്ഡ്ലി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

Latest Videos

തിങ്കളാഴ്ച സൂറത്തിൽ റെയിൽവേ ട്രാക്കുകളിൽ കൃത്രിമം കാണിച്ചതിന് മൂന്ന് റെയിൽവേ ജീവനക്കാരെ അറസ്റ്റ് ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്തിലെ സംഭവം ഉണ്ടായിരിക്കുന്നത്. നേരത്തെ, പഞ്ചാബിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹി-ഭതിന്ദ എക്സ്പ്രസ് ട്രെയിൻ ലക്ഷ്യമിട്ടാണ് അട്ടിമറി സംഭവമുണ്ടായത്. ഭതിന്ദയിലെ റെയിൽവേ പാളത്തിൽ നിന്ന് 9 ഇരുമ്പ് ദണ്ഡുകളാണ് പൊലീസ് കണ്ടെടുത്തത്.  

READ MORE: ബസ് ചെളി തെറിപ്പിച്ചെന്നാരോപിച്ച് പിന്നാലെയെത്തി ഗ്ലാസ് കല്ലെറിഞ്ഞുപൊട്ടിച്ചു, ഡ്രൈവറുടെ തലയിൽ പെട്രോളൊഴിച്ചു

click me!