നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭരണഘടനയിൽ മാറ്റം വരുത്തില്ലെന്ന് പറഞ്ഞിരുന്നു. ബിജെപി എംപിമാരുടെ ഭരണഘടനയുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങൾ വിവാദമായതോടെയാണ് മോദിയുടെ പരാമർശം ഉണ്ടായത്.
ദില്ലി: എൻഡിഎ സർക്കാർ ഒരിക്കലും ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരില്ലെന്നും പ്രതിപക്ഷം ഭയപ്പാടോടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. സംവരണവുമായി ബന്ധപ്പെട്ട് അമിത്ഷാ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണ് പ്രതികരണം വന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭരണഘടനയിൽ മാറ്റം വരുത്തില്ലെന്ന് പറഞ്ഞിരുന്നു. ബിജെപി എംപിമാരുടെ ഭരണഘടനയുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങൾ വിവാദമായതോടെയാണ് മോദിയുടെ പരാമർശം ഉണ്ടായത്.
തെലങ്കാനയിൽ മുസ്ലീംകൾക്ക് മാത്രമുള്ള സംവരണം എടുത്തുകളയുന്നതിനെ കുറിച്ചുള്ള പരാമർശത്തിതിനിടയിൽ, എല്ലാ സംവരണങ്ങളും എടുത്തുകളയുന്നതിനെക്കുറിച്ച് അമിത്ഷാ സംസാരിക്കുന്ന വീഡിയോ വ്യാജമാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഗ്രസിനെതിരെ ബിജെപി പരാതി നൽകിയതിന് പിന്നാലെയാണ് പ്രതിപക്ഷത്തിനെതിരെ ആഭ്യന്തര മന്ത്രിയുടെ പ്രത്യാക്രമണം. കോൺഗ്രസ് അധികാരത്തിൽ വരുന്നതിന് മുമ്പ് കർണാടകയിൽ ബിജെപി ഇത്തരമൊരു സംവരണം ഒഴിവാക്കിയിരുന്നു. ആസാമിലെ എല്ലാ ലോക്‌സഭാ സീറ്റുകളിലും ഞങ്ങൾ വിജയിക്കും. വോട്ടർ പട്ടിക ശുദ്ധീകരിച്ചു, അതിനാൽ വോട്ടിംഗ് കുറയുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഫലം വരുമ്പോൾ ബിജെപി പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് കാണാം.
കേവലഭൂരിപക്ഷമുള്ള സർക്കാരാണ് ഇപ്പോഴും നമുക്കുള്ളത്. പ്രതിപക്ഷം കേവല ഭൂരിപക്ഷത്തെ ഉപയോഗിക്കാറില്ല. ആർട്ടിക്കിൾ 370 നീക്കം ചെയ്യാനും മുത്തലാഖ് നിർത്തലാക്കാനും ഞങ്ങൾ കേവല ഭൂരിപക്ഷം ഉപയോഗിച്ചു. രാജ്യത്തെ ശക്തിപ്പെടുത്താനും മോദിജിയെ വീണ്ടും പ്രധാനമന്ത്രിയാക്കാനും 400 സീറ്റുകൾ ആവശ്യമാണ്. അമിത് ഷാ പറഞ്ഞു. സംവരണം അവസാനിപ്പിക്കാനോ ഭരണഘടനയെ ഹനിക്കാനോ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി സർക്കാർ ഭീകരതയുടെ നട്ടെല്ല് തകർത്തതിനാൽ പാകിസ്ഥാനെയും തീവ്രവാദത്തെയും കുറിച്ച് വായ തുറക്കാൻ പ്രതിപക്ഷത്തിന് കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
മഞ്ഞപ്പിത്തം പടരുന്നു, രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്, വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക
https://www.youtube.com/watch?v=Ko18SgceYX8