അവസാനിക്കുമോ ബിവറേജിന് മുന്നിലെ ക്യൂ? കേരളത്തിലടക്കം മദ്യം വീട്ടിലെത്തിക്കാൻ സ്വിഗ്ഗിയും സൊമാറ്റോയും

By Web Team  |  First Published Jul 16, 2024, 7:14 PM IST

ആദ്യഘട്ടത്തിൽ ബിയര്‍, വൈന്‍ തുടങ്ങിയ ലഹരി കുറഞ്ഞ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളായിരിക്കും ലഭ്യമാക്കുക.


ദില്ലി: മദ്യം ഹോം ഡെലിവറി നടത്താൻ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ, ബിഗ്ബാസ്‌ക്കറ്റ് എന്നിവർ രം​ഗത്ത്. കേരളമടക്കം 7 സംസ്ഥാനങ്ങളിൽ ഓൺലൈൻ ഡെലിവറിയില്‍ മദ്യം ഉള്‍പ്പെടുത്താന്‍ കമ്പനികൾ നീക്കം നടത്തുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. നിലവില്‍ ഒഡീഷ, ബം​ഗാൾ തുടങ്ങി സംസ്ഥാനങ്ങളിൽ മദ്യം ഹോം ഡെലിവറി സൗകര്യമുണ്ട്. ഈ സംസ്ഥാനങ്ങളിൽ മദ്യവിൽപന 30 ശതമാനം വർധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ്  കേരളമടക്കം 7 സംസ്ഥാനങ്ങളിലും വിതരണം ചെയ്യാൻ നീക്കം നടത്തുന്നത്. കേരളത്തിന് പുറമെ ദില്ലി, കര്‍ണാടക, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, ഗോവ സംസ്ഥാനങ്ങളിലും ​ഹോം ഡെലിവറി സാധ്യത പരിശോധിക്കുന്നു.

ചില സംസ്ഥാനങ്ങളിൽ പൈലറ്റ് പ്രോജക്ടുകള്‍ തുടങ്ങിയാതായും എക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്‌തു. ആദ്യഘട്ടത്തിൽ ബിയര്‍, വൈന്‍ തുടങ്ങിയ ലഹരി കുറഞ്ഞ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളായിരിക്കും ലഭ്യമാക്കുക. പിന്നീട് വീര്യം കൂടിയ മദ്യവും നൽകും. സ്വിഗ്ഗിയും സൊമാറ്റോയും കൊവിഡ്-19 ലോക്ക്ഡൗൺ സമയത്ത് മെട്രോ ഇതര മേഖലകളിൽ ആൽക്കഹോൾ ഡെലിവറി ആരംഭിച്ചിരുന്നു. റാഞ്ചിയിൽ സ്വി​ഗ്​ഗി മദ്യ വിതരണം ആരംഭിക്കുകയും   ജാർഖണ്ഡിലെ മറ്റ് ഏഴ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയിടുകയും ചെയ്തു. പിന്നാലെ സൊമാറ്റൊയും ആരംഭിച്ചു.  

Latest Videos

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

click me!