ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 'കൈ' ചിഹ്നത്തെയാണ് ഹർജി ലക്ഷ്യം വയ്ക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനൊപ്പം ജസ്റ്റിസുമാരായ ജെ ബി പർദിവാല, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ദില്ലി: ശരീരഭാഗങ്ങൾ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെ വിലക്കമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. കോൺഗ്രസ് പാർട്ടിയുടെ കൈപ്പത്തി ചിഹ്നത്തെ ലക്ഷ്യം വച്ചുള്ള ഹർജിയാണിതെന്ന് നീരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. ഇത്തരം ഹർജിയിൽ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ശരീരഭാഗങ്ങൾ രാഷ്ട്രീയ പാർട്ടി ചിഹ്നങ്ങളായി ഉപയോഗിക്കുന്നത് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 'കൈ' ചിഹ്നത്തെയാണ് ഹർജി ലക്ഷ്യം വയ്ക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനൊപ്പം ജസ്റ്റിസുമാരായ ജെ ബി പർദിവാല, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
undefined
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം