'കൂട്ടിച്ചേർക്കാൻ കഴിയാത്തവിധം തകർന്ന വിവാഹബന്ധമാണെങ്കിൽ,ക്രൂരതയ്ക്കുള്ള വകുപ്പ് ബാധമാക്കി വിവാഹമോചനം നല്‍കാം'

By Web TeamFirst Published Apr 27, 2023, 3:21 PM IST
Highlights

കലുഷിതമായ ബന്ധം രണ്ടു പേരോടുമായുള്ള ക്രൂരതയായി കണക്കാക്കാം എന്നാണ് സുപ്രീംകോടതി ഇപ്പോൾ വ്യക്തമാക്കുന്നത്. ഇരുപത്തഞ്ച് കൊല്ലമായി  പിരിഞ്ഞ് കഴിയുന്ന കുട്ടികളില്ലാത്ത ദമ്പതികളുടെ കേസാണ് കോടതിക്ക് മുമ്പാകെ എത്തിയത്. 

ദില്ലി:കൂട്ടിച്ചേർക്കാൻ കഴിയാത്ത തരത്തിൽ തകർന്ന വിവാഹ ബന്ധമാണെങ്കിൽ ക്രൂരതയ്ക്കുള്ള വകുപ്പ് ബാധമാക്കി വിവാഹമോചനം നല്കാമെന്ന് സുപ്രീംകോടതി. ഇരുപത് കൊല്ലമായി പിരിഞ്ഞു കഴിയുന്ന ദമ്പതികൾക്ക് വിവാഹ മോചനം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, ജെബി പ‍ർദിവാല എന്നിവരുടെ ബഞ്ചിൻറെ സുപ്രധാന നിരീക്ഷണം. വിവാഹ ബന്ധം പൂർണ്ണമായും തകർന്നുവെങ്കിലും വിവാഹമോചനത്തിനുള്ള കാരണമായി ഇത് നിലവിലെ ചട്ടങ്ങളിൽ വ്യക്തമാക്കുന്നില്ല.  എന്നാൽ ഒരാൾക്കെതിരെയുള്ള ക്രൂരത വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാം. കലുഷിതമായ ബന്ധം രണ്ടു പേരോടുമായുള്ള ക്രൂരതയായി കണക്കാക്കാം എന്നാണ് സുപ്രീംകോടതി ഇപ്പോൾ വ്യക്തമാക്കുന്നത്. ഇരുപതഞ്ച് കൊല്ലമായി പരസ്പരം കേസുകൾ നല്കി പിരിഞ്ഞ് കഴിയുന്ന കുട്ടികളില്ലാത്ത ദമ്പതികളുടെ കേസാണ് കോടതിക്ക് മുമ്പാകെ എത്തിയത്. ദില്ലി ഹൈക്കോടതി വിവാഹമോചനത്തിനുള്ള ഭർത്താവിൻറെ അപേക്ഷ തള്ളിയിരുന്നു

click me!