അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസ്; കാർവാർ എംഎൽഎ സതീശ് സെയിൽ അറസ്റ്റിൽ, നാളെ ശിക്ഷ വിധിക്കും

By Web TeamFirst Published Oct 24, 2024, 9:54 PM IST
Highlights

ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിലാണ് അറസ്റ്റ്. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഇന്ന് കേസിൽ സെയിൽ കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. 

ബെം​ഗളൂരു: അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു. ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്നതാണ് കേസ്. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി കേസിൽ ഇന്ന് സെയിലിനെ കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സിബിഐ സെയിലിനെ രാത്രി തന്നെ എത്തി അറസ്റ്റ് ചെയ്തത്. നാളെ സതീഷ് സെയിലിനെ ബെംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതിയിൽ ഹാജരാക്കും. കേസിൽ ശിക്ഷാവിധി പ്രസ്താവിക്കുമെന്ന് ജനപ്രതിനിധികളുടെ പ്രത്യേകകോടതി ഉത്തരവിട്ടു. ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിലടക്കം നേതൃത്വം നൽകിയ സെയിൽ മലയാളികൾക്ക് സുപരിചിതനാണ്. 

കർണാടകയിൽ ഏറെ കോളിളക്കമുണ്ടാക്കിയ ഖനി അഴിമതിക്കേസിലാണ് എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബെലെകെരി തുറമുഖം വഴി അറുപതിനായിരം കോടി രൂപയെങ്കിലും മതിപ്പ് വരുന്ന ഇരുമ്പയിര് കടത്തിയെന്നതായിരുന്നു കേസ്. യെദിയൂരപ്പ സർക്കാർ ആടിയുലഞ്ഞ, റെഡ്ഡി സഹോദരൻമാർ പ്രതികളായ ഖനന അഴിമതിക്കേസാണിത്. ബെല്ലാരിയിൽ നിന്ന് ഖനനം ചെയ്തെടുത്ത ഇരുമ്പയിര് കാർവാറിലെ ബെലെകെരി തുറമുഖം വഴി കടത്തിയെന്നായിരുന്നു കേസ്. സർക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കുകയും തുച്ഛമായ റോയൽറ്റി മാത്രം നൽകി ഇരുമ്പയിര് വിദേശത്തേക്ക് കയറ്റുമതി ചെയ്തുവെന്നാണ് കേസ്. 

Latest Videos

'ഒരു സ്കൂള്‍ തുറക്കണം'; ബെംഗളൂരുവില്‍ നഴ്സറി വിദ്യാർത്ഥിക്ക് ഫീസ് ഒന്നരലക്ഷമെന്ന കുറിപ്പ് വൈറല്‍

https://www.youtube.com/watch?v=Ko18SgceYX8

click me!