രാഷ്ട്രീയക്കളി പാടില്ല, തിരുപ്പതി ലഡു കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സുപ്രീംകോടതി

By Web TeamFirst Published Oct 4, 2024, 11:49 AM IST
Highlights

സിബിഐയില്‍ നിന്നുള്ള രണ്ടു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

ദില്ലി: തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡു തയാറാക്കുന്നതിന് മൃഗക്കൊഴുപ്പു ചേര്‍ന്ന നെയ്യ് ഉപയോഗിച്ചെന്ന വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി.ലക്ഷകണക്കിന് വിശ്വാസികളുടെ വികാരം ഉൾപ്പെടുന്നതാണ് ഈ വിഷയം എന്നും രാഷ്ട്രീയക്കളി പാടില്ലെന്നും ജസ്റ്റിസുമാരായ ബി ആർ ഗവായ് , കെ വി വിശ്വനാഥൻ എന്നിവർ നീരീക്ഷിച്ചു .

സിബിഐയില്‍ നിന്നുള്ള രണ്ടു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ആന്ധ്ര പൊലീസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയില്‍നിന്നുള്ള സീനിയര്‍ ഓഫിസറും സംഘത്തിലുണ്ടാവും . അന്വേഷണത്തിൻ്റെ മേൽനോട്ടം സിബിഐ ഡയറക്ടർ വഹിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം

Latest Videos

 

'ലഡുവിൽ മൃഗക്കൊഴുപ്പെന്ന പ്രസ്താവന എന്തിന് നടത്തി'?ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി'ലഡുവിൽ മൃഗക്കൊഴുപ്പെന്ന പ്രസ്താവന എന്തിന് നടത്തി'?ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി സുപ്രീംകോടതി

കാർത്തിയുടെ മറുപടി സൂപ്പർസ്റ്റാറിന് പിടിച്ചില്ല, പരസ്യ ശകാരം; കാർത്തി എന്തിന് മാപ്പ് പറഞ്ഞുവെന്ന് സോഷ്യൽ മീഡിയ

click me!