സൂപ്പര്‍ സ്മാർട്ട് ഓട്ടോ ഡ്രൈവർ! കേന്ദ്രമന്ത്രിയടക്കം ചിത്രം പങ്കുവെച്ച് പ്രശംസിച്ചു, 'ഡിജിറ്റൽ ഇന്ത്യ മാജിക്'

By Web TeamFirst Published Sep 22, 2024, 6:00 PM IST
Highlights

നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 2016ൽ ആരംഭിച്ച യുപിഐ, പേയ്‌മെന്‍റുകളില്‍ പുതിയ വിപ്ലവമാണ് സൃഷ്ടിച്ചത്

ബംഗളൂരു: ഓട്ടോ കൂലി വാങ്ങുന്നതിനായി ബംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് രീതിയെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡ്രൈവർ യുപിഐ പേയ്‌മെന്‍റുകൾക്കായി ക്യുആർ കോഡ് സ്‌കാനറുള്ള ഒരു സ്മാർട്ട് വാച്ച് ധരിച്ചിരിക്കുന്നതിന്‍റെ ചിത്രമാണ് മന്ത്രി പങ്കുവെച്ചത്. യുപിഐ വന്നതോടെ പേയ്‌മെൻ്റുകൾ വളരെ എളുപ്പമായി എന്ന് കുറിച്ചാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്. വിശ്വജീത്ത് എന്നയാളാണ് എക്സില്‍ ആദ്യം ഈ പോസ്റ്റ് പങ്കുവെച്ചത്.

ഓട്ടോ ഡ്രൈവറുടെ ആധുനിക സമീപനത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറെ പ്രശംസിക്കുന്നുണ്ട്. 'ഇത് പുതിയ ഇന്ത്യയുടെ ചിത്രമാണ്' എന്നും 'ജീവിതത്തിന്‍റെ ട്രെൻഡുകൾ ബംഗളൂരു എങ്ങനെ തുടരുന്നു'വെന്ന് ചിത്രം കാണിക്കുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു. ഇതാണ് ഡിജിറ്റൽ ഇന്ത്യയുടെ മാജിക് എന്നും ഒരാൾ അഭിപ്രായപ്പെട്ടു.

Latest Videos

നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 2016ൽ ആരംഭിച്ച യുപിഐ, പേയ്‌മെന്‍റുകളില്‍ പുതിയ വിപ്ലവമാണ് സൃഷ്ടിച്ചത്. ഈ സാങ്കേതികവിദ്യ, അതിൻ്റെ അനായാസതയ്‌ക്കായി വ്യാപകമായി സ്വീകരിച്ചു, ഒരു ഓട്ടോ യാത്രയ്‌ക്ക് പണം നൽകുന്നത് പോലെ ദൈനംദിന ഇടപാടുകൾ പോലും ആക്കിയിട്ടുണ്ട്.

ഇന്ത്യ ഈസ് നോട്ട് ഫോർ ബിഗിനേഴ്സ്! മുഖ്യമന്ത്രി പോകാൻ കാത്തു; ടാങ്കിലേക്ക് ചാടി നാട്ടുകാർ, കയ്യോടെ മീൻ പിടിത്തം

ആരും കൊതിച്ച് പോകും ഇതിലൂടെ നടക്കാൻ! 50 ലക്ഷം ചെലവിട്ട് ഫുൾ ശീതീകരിച്ചു, ആകാശം തൊട്ട പദ്ധതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!