'മുലപ്പാലിന്റെ വാണിജ്യവിൽപ്പന പാടില്ല, കർശന നടപടിയെടുക്കും'; മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ

By Web Team  |  First Published May 26, 2024, 2:39 PM IST

ആരോഗ്യമുള്ള ദാതാക്കളിൽ നിന്ന് (മുലയൂട്ടുന്ന അമ്മമാർ) ശേഖരിക്കുന്ന പാൽ പ്രോസസ്സ് ചെയ്ത് ശീതീകരിച്ചാണ് വിൽപ്പനയെന്നും പറയുന്നു. സർക്കാർ ആശുപത്രികളോട് ചേർന്നുള്ള മിക്ക പാൽ ബാങ്കുകളിലും സാധാരണയായി ഇത് സൗജന്യമായാണ് നൽകുന്നത്. 

ദില്ലി: മുലപ്പാലിന്റെ അനധികൃത വാണിജ്യവൽക്കരണത്തിനെതിരെ രാജ്യത്തെ ഫുഡ് റെഗുലേറ്റർ മുന്നറിയിപ്പ് നൽകി. മുലപ്പാൽ അധിഷ്ടിതമായ  ഉൽപ്പന്നങ്ങൾ വിൽക്കാൻ നിയമങ്ങൾ അനുവദിക്കുന്നില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു. മേയ് 24ലെ പുറത്തിറക്കിയ ഉത്തരവിൽ മുലപ്പാൽ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും അറിയിച്ചു.

നിയമലംഘനം കണ്ടെത്തിയാൽ നടത്തിപ്പുക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. മുലപ്പാൽ സംസ്ക്കരിക്കുന്നതിനോ വിൽക്കുന്നതിനോ ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന, കേന്ദ്ര ലൈസൻസിംഗ് അധികൃതരോടും ആവശ്യപ്പെട്ടു. മുലയൂട്ടുന്ന അമ്മമാരിൽ നിന്ന് പാൽ ശേഖരിച്ച് വിൽക്കുന്ന മിൽക്ക് ബാങ്കുകൾ സ്ഥാപിച്ചതോടെ മുലപ്പാലിൻ്റെ ഓൺലൈൻ വിൽപ്പന കുതിച്ചുയർന്നിരുന്നു. ഓൺലൈനിൽ മുലപ്പാൽ ഉൽപ്പന്നങ്ങൾ തിരയുന്നതും സോഷ്യൽമീഡിയകളിൽ പരസ്യം വരുന്നതും വർധിച്ചിരുന്നു. 

Latest Videos

click me!