സൂറത്തിൽ ആറ് നില കെട്ടിടം തകര്‍ന്നുവീണു: 7 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

By Web TeamFirst Published Jul 7, 2024, 5:56 AM IST
Highlights

അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. അപകട സ്ഥലത്ത് എൻഡിആര്‍എഫ് അടക്കമുള്ള സംഘങ്ങൾ രക്ഷാപ്രവര്‍ത്തനം തുടങ്ങി

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു. സംഭവത്തിൽ മൂന്നുപേര്‍  മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളിൽ അഞ്ചുപേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ഒരാളെ പരിക്കുകളോടെ രക്ഷപെടുത്തി. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. 

ഗാര്‍മെൻ്റ് ഫാക്ടറി തൊഴിലാളികൾ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണതെന്നാണ് വിവരം. കാശിഷ് ശര്‍മ്മയെന്ന 23കാരിയെയാണ് രക്ഷിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിൻ്റെ ഓരോ നിലയിലും അഞ്ചോ ആറോ ഫ്ലാറ്റുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. എത്ര പേര്‍ അപകടത്തിൽപെട്ടു എന്ന് വ്യക്തമല്ല. രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും സ്ഥലത്തെത്തി.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!