​ഗതിമാറിയൊഴുകി നദി; ഭയന്നോടി ആളുകള്‍; ഷിരൂരിൽ മണ്ണിടിച്ചിലിന് തൊട്ടുപിന്നാലെയുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

By Web Team  |  First Published Jul 23, 2024, 11:35 PM IST

മണ്ണിടിച്ചിലിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഉളുവരെ ​ഗ്രാമത്തിലാണ് ഇവിടെ നിരവധി വീടുകൾ തകർന്നു. ആ ഭാ​ഗത്തുണ്ടായിരുന്ന ജനങ്ങളാണ് ഓടിരക്ഷപ്പെടുന്നത്. നാട്ടുകാരിലൊരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 


ബെം​ഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ ദുരന്തത്തിന് തൊട്ടുപിന്നാലെയുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മണ്ണിടിഞ്ഞതിന് പിന്നാലെ നദിയുടെ മറുകരയിലുള്ളവർ ഭയന്നോടുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. നാട്ടുകാർ ഓടിക്ഷപ്പെടുന്നതാണ് കാണാൻ സാധിക്കും. ​ഗം​ഗാവലി പുഴയുടെ മറുകരയിൽ നിന്നുള്ള ഉളുവരെ എന്ന ​ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.

മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് താഴ്ഭാ​ഗത്തായി ഒരു റെയിൽവേ പാലമുണ്ട്. ആ പാലത്തിന് സമീപത്തുണ്ടായിരുന്നവരാണ് പുഴയിൽ പെട്ടെന്ന് വെള്ളം കൂടുന്നതായി കണ്ടത്. മണ്ണിടിഞ്ഞ് പുഴയിലേക്കാണ് വീണത്. അതോടെ പുഴ ​ഗതി മാറിയൊഴുകുന്ന അവസ്ഥ ഉണ്ടായി. മണ്ണിടിച്ചിലിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഉളുവരെ ​ഗ്രാമത്തിലാണ് ഇവിടെ നിരവധി വീടുകൾ തകർന്നു. ആ ഭാ​ഗത്തുണ്ടായിരുന്ന ജനങ്ങളാണ് ഓടിരക്ഷപ്പെടുന്നത്. നാട്ടുകാരിലൊരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

Latest Videos

undefined

അതേ സമയം മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ നാളെയും തുടരും. ചില നിർണായക സൂചനകൾ ഇന്ന് പുഴയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റഡാർ സി​ഗ്നൽ ലഭിച്ച അതേ സ്ഥലത്ത് നിന്നും സോണാർ സി​ഗ്നലും ലഭിച്ചിട്ടുണ്ട്. ഇത് രക്ഷാദൗത്യത്തിൽ നിർണായകമായേക്കുമെന്ന് സൈന്യം അറിയിക്കുന്നു. വലിയ ലോഹഭാഗത്തിന്‍റെതെന്ന സിഗ്നല്‍ ലഭിച്ചതില്‍ രണ്ട് സാധ്യതകളാണ് സൈന്യം മുന്നോട്ട് വെക്കുന്നത്. അതിലൊന്ന് ചിലപ്പോള്‍ ഈ സിഗ്നല്‍ മണ്ണിടിച്ചിലിനിടെ മറിഞ്ഞു വീണ ടവറാകാം. അതല്ലെങ്കിൽ അർജുന്റെ ലോറിയാകാം എന്നാണ്. നാളെ ഐബോഡ് ഉപയോ​ഗിച്ച് പരിശോധന നടത്താനാണ് നീക്കം. 

 

click me!