സന്ദേശ് ഖാലി അതിക്രമം: തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ

By Web TeamFirst Published Feb 29, 2024, 12:31 PM IST
Highlights

ഭൂമി തട്ടിയെടുക്കൽ, ലൈംഗികാതിക്രമം എന്നിങ്ങനെ എഴുന്നൂറോളം പരാതികളാണ് ഷാജഹാൻ ഷെയ്ഖിനും കൂട്ടാളികൾക്കുമെതിരെ പൊലീസിന് ലഭിച്ചത്. 

കൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ് ഖാലി അതിക്രമത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നാണ് അറസ്റ്റ്. ഷെയ്ഖിനെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒളിവിൽ പോയി 55 മത്തെ ദിവസമാണ് തൃണമൂൽ നേതാവിനെ പിടികൂടുന്നത്. സന്ദേശ് ഖാലിയിൽ സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന ആരോപണവും ഷാജഹാൻ ഷെയ്ഖിനെതിരെയുണ്ട്. ഭൂമി തട്ടിയെടുക്കൽ, ലൈംഗികാതിക്രമം എന്നിങ്ങനെ എഴുന്നൂറോളം പരാതികളാണ് ഷാജഹാൻ ഷെയ്ഖിനും കൂട്ടാളികൾക്കുമെതിരെ പൊലീസിന് ലഭിച്ചത്. 

റേഷൻ അഴിമതിക്കേസിൽ പ്രതിയായ ഷാജഹാൻ ഷേയ്ഖിൻ്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി  ഉദ്യോഗസ്ഥരുടെ നേർക്കും ആക്രമണം നടന്നിരുന്നു. കൽക്കട്ട ഹൈക്കോടതി ഇടപെടലും മൂന്ന് ദിവസത്തിനകം അറസ്റ്റ് വേണമെന്ന ബംഗാൾ ഗവർണറുടെ കർശന നിലപാടും അറസ്റ്റിന് മമത സർക്കാരിന് മേൽ സമ്മർദ്ദമായി.

Latest Videos

സിദ്ധാർത്ഥിന്‍റെ മരണം;കുറ്റകൃത്യത്തിൽ പങ്കെടുത്ത മുഖ്യപ്രതി കസ്റ്റഡിയിൽ, ഒളിവിലുള്ളവർക്കായി അന്വേഷണം

ഷാജഹാൻ ഷെയ്ഖ് സഹതാപം അർഹിക്കുന്നില്ലെന്നായിരുന്നു കൽക്കട്ട ഹൈക്കോടതിയുടെ നിരീക്ഷണം. അറസ്റ്റ് കണക്കിലെടുത്ത് കടുത്ത ജാഗ്രതയിലാണ് സന്ദേശ്ഖാലി.പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാൽ അറസ്റ്റ് കൊണ്ട് പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് ബിജെപി നിലപാട്. ഷാജഹാൻ ഷെയ്ഖിനെ പശ്ചിമ ബംഗാൾ പോലീസും സർക്കാരും സംരക്ഷിക്കുകയാണെന്ന് ബി ജെ പി ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സന്ദേശ് ഖാലി ഉയർത്തിക്കാട്ടി സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് ആരോപിച്ച് പ്രചാരണത്തിനാണ് ബി ജെ പി നീക്കം. 

 

click me!