പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ മൂന്ന് മിനാരങ്ങളോട് കൂടിയ നിർമ്മിതി എന്ന് മാറ്റിച്ചേർത്തതിനെ ചരിത്രവസ്തുതകളെ മറച്ചു പിടിക്കാനുള്ള നീക്കമെന്ന് എസ്എഫ്ഐ ദേശീയ കമ്മറ്റി ആരോപിച്ചു.
ദില്ലി: എൻസിഇആർടി പാഠപുസ്തകത്തിൽ നിന്നും ബാബരി മസ്ജിദിന്റെ പേര് ഒഴിവാക്കിയതിനെ അപലപിച്ച് എസ്എഫ്ഐ. പുതുക്കിയ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ മൂന്ന് മിനാരങ്ങളോട് കൂടിയ നിർമ്മിതി എന്ന് മാറ്റിച്ചേർത്തതിനെ ചരിത്രവസ്തുതകളെ മറച്ചു പിടിക്കാനുള്ള നീക്കമെന്ന് എസ്എഫ്ഐ ദേശീയ കമ്മറ്റി ആരോപിച്ചു. പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പഴയ പുസ്തകം പുനസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ ദേശീയ സെക്രട്ടറി മയൂഖ് ബിശ്വാസ് പ്രസ്താവനയിലൂടെ അറിയിച്ചു.