പുതിയ കൊവിഡ് വാക്സിൻ ജൂൺ മുതൽ; ജനിതക മാറ്റം വന്ന വൈറസിനും വാക്സിൻ ഫലപ്രദമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ

By Web Team  |  First Published Jan 30, 2021, 8:10 PM IST

വാക്സിൻ ഉൽപ്പാദനം ഇരട്ടിയാക്കുമെന്നും വാണിജ്യ അടിസ്ഥാനത്തിലുള്ള വിതരണത്തിന് കേന്ദ്രത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ.


ദില്ലി: പുതിയ കൊവിഡ് വാക്സിൻ ജൂൺ മുതലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സി പി നമ്പ്യാർ. അമേരിക്കൻ കമ്പനിയായ നൊ വൊ വാക്സ് ട്രയൽ ആരംഭിച്ചിട്ടുണ്ടെന്നും ജൂണിൽ വിതരണത്തിന് തയ്യാറാകുമെന്ന് സി പി നമ്പ്യാർ പറഞ്ഞു. കുട്ടികൾക്കുള്ള വാക്സിൻ ഒക്ടോബറോടെ തയ്യാറാകും. ജനിതക മാറ്റം വന്ന വൈറസുകൾക്കും വാക്സിൻ ഫലപ്രദമെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്സിൻ ഉൽപ്പാദനം ഇരട്ടിയാക്കുമെന്നും വാണിജ്യ അടിസ്ഥാനത്തിലുള്ള വിതരണത്തിന് കേന്ദ്രത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

click me!