ചട്ടവിരുദ്ധമായി നേടിയത് 3.71 കോടി, സെബി ചെയർപേഴ്സനെതിരെ വീണ്ടും വെളിപ്പെടുത്തൽ, രേഖകൾ പുറത്ത് വിട്ടു

By Web Team  |  First Published Aug 17, 2024, 3:01 AM IST

സെബി ചെയർപേഴ്സൺ ആയിരിക്കെ ഏഴു വർഷം കൊണ്ട് മാധബി നേടിയത് 3.71 കോടി രൂപയെന്നാണ് റിപ്പോർട്ട്. രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകൾ റോയിട്ടേഴ്‌സ് പുറത്തുവിട്ടു.


ദില്ലി: സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. മാധബി കൺസൾട്ടൻസി സ്ഥാപനങ്ങൾ നടത്തി ചട്ടവിരുദ്ധമായി  മറ്റൊരു കമ്പനിയിൽ നിന്നും നേടിയത് കോടികൾ വരുമാനം നേടിയെന്നാണ് വെളിപ്പെടുത്തൽ. വാർ‌ത്ത ഏജൻസിയായ റോയിട്ടേഴ്സ് ആണ് വിവരങ്ങൾ പുറത്തുവിട്ടത്. സെബി ചെയർപേഴ്സൺ ആയിരിക്കെ ഏഴു വർഷം കൊണ്ട് മാധബി നേടിയത് 3.71 കോടി രൂപയെന്നാണ് റിപ്പോർട്ട്. രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകൾ റോയിട്ടേഴ്‌സ് പുറത്തുവിട്ടു.

അഗോറ അഡ്വൈസറി എന്ന കൺസൾട്ടൻസി സ്ഥാപനത്തിൽ നിന്നുമാണ് മാധബി വരുമാനം നേടിയത്. മാധബിക്കും ഭർത്താവിനും 99 ശതമാനം ഓഹരി പങ്കാളിത്തമുള്ളതാണ് ഈ കമ്പനി. മറ്റ് കമ്പനികളിൽ നിന്നും ലാഭമോ ഫീസോ വാങ്ങരുതെന്ന ചട്ടം സെബി മേധാവി ലംഘിച്ചുവെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകൾ പുറത്ത് വിട്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Latest Videos

undefined

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടൻസി സ്ഥാപനത്തിന്റെ 99 ശതമാനം ഓഹരിയും മാധബിയുടെ പേരിലെന്നാണ് വെളിപ്പെടുത്തൽ. മാധബി ബുച്ചിനെതിരെ ഹിൻഡൻബർ​ഗ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രാഷ്ട്രീയ വിവാദം ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തൽ പുറത്തേക്ക് എത്തുന്നത്. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപമുണ്ടായിരുന്നുവെന്നാണ് നേരത്തെ ഹിൻഡൻ ബർഗ് കണ്ടെത്തിയത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിൽ ആരോപിച്ചിരുന്നു.

Read More : ഷിരൂര്‍ ദൗത്യം; തെരച്ചിൽ നിർത്തി, ഇനി ഡ്രെഡ്ജിംഗ് മെഷീൻ വന്നതിന് ശേഷം മാത്രം തെരച്ചിൽ, വീണ്ടും പ്രതിസന്ധി

click me!