സർക്കുലർ പുറത്തിറക്കി, ജനുവരിയിൽ 6 ദിവസം സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി തീരുമാനിച്ച് ദില്ലി സർക്കാർ

By Web TeamFirst Published Dec 6, 2023, 9:57 PM IST
Highlights

അധ്യാപക / അനധ്യാപക ജീവനക്കാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ എല്ലാവരും ഇതിനോട് സഹകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ദില്ലി: ദില്ലിയിലെ സ്കൂളുകൾക്ക് ജനുവരി ആദ്യവാരം സമ്പൂർണ അവധി പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലർ പുറത്തിറക്കി. ശൈത്യകാല അവധി 2024 ജനുവരി 1 മുതൽ ആരംഭിച്ച് ജനുവരി 6  ന് ഇക്കുറി അവസാനിക്കുമെന്നാണ് ദില്ലി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലർ പറയുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇക്കുറി 6 ദിവസത്തിലേക്ക് അവധി ചുരുക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ 15 ദിവസമായിരുന്നു ശൈത്യകാല അവധി. ഇക്കുറി അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് നവംബർ 9 മുതൽ നവംബർ 18 വരെ അവധി നൽകിയിരുന്നതിനാലാണ് ശൈത്യകാല അവധി ആറ് ദിവസമായി നിജപ്പെടുത്തിയതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലർ വ്യക്തമാക്കിയിട്ടുണ്ട്.

പിഴ ചുമത്തിയിട്ടുണ്ടോ? എങ്കിൽ എത്ര? ലോക്സഭയിൽ മുരളീധരൻ്റെ ചോദ്യം; അക്കമിട്ട് മറുപടി, 9 സഹകരണ ബാങ്കുകൾക്ക് പിഴ!

Latest Videos

കഴിഞ്ഞ വർഷം ശീതകാല അവധി ജനുവരി 1 മുതൽ ജനുവരി 15 വരെ ആയിരുന്നു. എന്നാൽ ഇക്കുറി അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് നവംബർ 9 മുതൽ നവംബർ 18 വരെ നൽകിയിരുന്ന അവധി ശീതകാല അവധിയായി പരിഗണിക്കാനാണ് തീരുമാനം. അതുകൊണ്ടാണ് ജനുവരിയിലെ അവധി കുറച്ചത്. അധ്യാപക / അനധ്യാപക ജീവനക്കാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും ദില്ലി വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

നാളെ കോഴിക്കോട് കലോത്സവം അവധി

അതിനിടെ കേരളത്തിൽ നിന്നും പുറത്തുവന്ന മറ്റൊരു അവധി വാ‍ർത്ത കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു എന്നതാണ്. റവന്യു ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ വിദ്യാഭ്യാസ ഉപഡയറക്ടർ അവധി നൽകിയിരിക്കുന്നത്. വി എച്ച് എസ് സി , ഹയർ സെക്കന്ററി സ്കൂളുകൾക്കും അവധി ബാധകമാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

click me!