അഹങ്കാരികളെ ശ്രീരാമൻ 241 സീറ്റിലൊതുക്കിയെന്ന പ്രസ്താവന വലിയ വിവാദമായിരുന്നു
ദില്ലി: വിവാദ പരാമർശത്തിൽ മലക്കം മറിഞ്ഞ് ആർ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ശ്രീരാമനെ എതിർത്തവരാണ് അധികാരത്തിന് പുറത്ത് നിൽക്കുന്നതെന്നാണ് ഇന്ദ്രേഷ് കുമാർ നിലപാട് മാറ്റിയത്. ശ്രീരാമനായി നിലകൊണ്ടവർ അധികാരത്തിലെത്തി. മോദി ഭരണത്തിൽ രാജ്യം അഭിവൃദ്ധിപ്പെടുമെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു. ബിജെപിക്ക് പരോക്ഷ വിമർശനവുമായി നേരത്തെ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. അഹങ്കാരികളെ ശ്രീരാമൻ 241 സീറ്റിലൊതുക്കിയെന്ന പ്രസ്താവന വലിയ വിവാദമായിരുന്നു. ആർഎസ്എസ് നേതൃത്വം ഇടപെട്ട് തിരുത്തിച്ചുവെന്നാണ് സൂചന
തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ ചൊല്ലി ഉത്തർ പ്രദേശ് ബിജെപിയിൽ പരസ്യപോര് മുറുകുകയാണ്. മുസാഫർനഗർ ലോക്സഭാ മണ്ഡലത്തിൽനിന്നും രണ്ട് തവണ വിജയിച്ച മുൻ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനാണ് പ്രദേശത്തെ മുൻ എംഎൽഎയായ സംഗീത് സിംഗ് സോമാണ് തന്റെ തോൽവിക്ക് കാരണമെന്ന് തുറന്നടിച്ചത്. രാജസ്ഥാനിലെ ജയ്പൂരിൽ പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു പാർട്ടിയുടെയും നേതാക്കളുടെയും പേരെടുത്ത് പറയാതെയുള്ള ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ വിമർശനം.
undefined
രാമനിൽ വിശ്വാസമില്ലാത്തവരെ ജനം 234 സീറ്റിൽ ഒതുക്കി, രാമനിൽ വിശ്വാസമുള്ള എന്നാൽ അഹങ്കരിച്ച ഏറ്റവും വലിയ പാർട്ടിയെ ദൈവം 241 ൽ നിർത്തിയെന്നായിരുന്നു പരാമർശം.ഇത് വിവാദമായ സാഹചര്യത്തിലാണ് നിലപാട് മാറ്റം.