സോണിയ​യുടെ പക്കലുള്ള നെഹ്റുവിന്‍റെ കത്തുകൾ തിരിച്ചുതരണം, രാഹുല്‍ ഇടപെടണമെന്ന് നെഹ്റു മെമ്മോറിയൽ ലൈബ്രറി

By Web Team  |  First Published Dec 16, 2024, 10:26 AM IST

എഡ്വിന മൗണ്ട് ബാറ്റൻ, ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായൺ തുടങ്ങിയവർക്ക് നെഹ്റു അയച്ച കത്തുകൾ ലൈബ്രറിക്ക് തിരിച്ചു നൽകാനോ, കോപ്പികൾ ലഭ്യമാക്കാനോ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്


ദില്ലി: സോണിയ ​ഗാന്ധിയുടെ കൈവശമുള്ള ജവഹർലാൽ നെഹ്റുവിന്‍റെ  കത്തുകൾ തിരിച്ചേൽപിക്കാൻ ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധിക്ക് കത്ത്. നെഹ്റു മെമോറിയൽ ലൈബ്രറി ഭരണസമിതി അം​ഗവും അഹമ്മദാബാദ് സ്വദേശിയായ ചരിത്രകാരനുമായ റിസ്വാൻ കാദ്രിയാണ് രാഹുലിന് കത്തയച്ചത്. നെഹ്റു എഡ്വിന മൗണ്ട് ബാറ്റൻ, ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായൺ തുടങ്ങിയവർക്കയച്ച കത്തുകൾ ലൈബ്രറിക്ക് തിരിച്ചു നൽകാനോ, കോപ്പികൾ ലഭ്യമാക്കാനോ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്. നെഹ്റു മെമോറിയൽ ലൈബ്രറിക്ക് കൈമാറിയിരുന്ന രേഖകളിൽനിന്നും 2008ൽ സോണിയ ​ഗാന്ധിയുടെ നിർദേശ പ്രകാരം കത്തുകൾ തിരിച്ചെടുത്തിരുന്നു.

നെഹ്റുവിന്‍റെ  കത്തുകൾ തിരിച്ചുതരണമെന്ന കത്ത് ഗൗരവമുള്ളതെന്നും , സാംസ്കാരിക മന്ത്രാലയം വിഷ?ം അന്വേഷിക്കണമെന്നും  ലോക്സഭയിൽ സംബിത് പാത്ര ആവശ്യപ്പെട്ടു. രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി ​ഗജേന്ദ്ര ഷെഖാവത് മറുപടി നല്‍കി.നീക്കത്തെ എതിർത്ത് പ്രതിപക്ഷം ബഹളം വച്ചു

Latest Videos

 

 

click me!