ശബരിമല ; അരവണ- കാണിയ്ക്ക വരുമാനത്തില്‍ വര്‍ധന; സീസണില്‍ ഇതുവരെ 163.89 കോടിയുടെ വരുമാനം

By Sangeetha KS  |  First Published Dec 16, 2024, 11:35 AM IST

കണക്കുകളില്‍ ഭക്തരുടെ എണ്ണവും കൂടുതലാണ്. മണ്ഡലകാല സീസണില്‍ ഇത് വരെ 22.67 ലക്ഷം പേരോളം ശബരി മലയില്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് കണക്ക്.


ശബരിമല : ശബരിമലയിലെ വരുമാനത്തില്‍ വന്‍ വര്‍ധനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പിഎസ്.പ്രശാന്ത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍  വരുമാനം 141.13 കോടി രൂപയായിരുന്നുവെന്നും ഇപ്പോഴത്  22.76 കോടി വര്‍ധിച്ച് 163.89 കോടി രൂപയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കണക്കുകള്‍ അവതരിപ്പിച്ചത്. 

മണ്ഡല കാലം ഈരംഭിച്ച് ഡിസംബര്‍ 14 ന് 29 ദിവസം പിന്നിട്ടപ്പോഴുള്ള കണക്കുകളാണ് പുറത്തു വിട്ടിട്ടുള്ളത്. അരവണ വില്‍പനയിലാണ് കാര്യമായ മുന്നേറ്റം ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം 82.68 കോടി രൂപയുടെ അരവണ വിറ്റു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സീസണിലെ ആകെ വിറ്റുവരവ് തുകയായ 65.26 കോടി രൂപയില്‍ നിന്ന്  17.41 കോടി രൂപ കൂടുതലാണിത്. അതേ സമയം കാണിക്കവഞ്ചിയില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച തുകയേക്കാള്‍  8.35 കോടി രൂപയും ഇത്തവണ അധികമെത്തിയിട്ടുണ്ട്യ 

Latest Videos

കണക്കുകളില്‍ ഭക്തരുടെ എണ്ണവും കൂടുതലാണ്. മണ്ഡലകാല സീസണില്‍ ഇത് വരെ 22.67 ലക്ഷം പേരോളം ശബരി മലയില്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 18.17 ലക്ഷം പേരായിരുന്നു ദര്‍ശനത്തിനെത്തിയത്. 

കഴിഞ്ഞ സീസണേക്കാള്‍ നാലരലക്ഷത്തിലേറെ ഭക്തര്‍ കൂടുതലായി എത്തിയെങ്കിലും പരാതികളൊന്നുമില്ലാതെ എല്ലാവര്‍ക്കും സുഖദര്‍ശനം നടത്താന്‍ കഴിഞ്ഞുവെന്നത് ഇത്തവണത്തെ ക്രമീകരണങ്ങളുടെ വിജയമാണെന്ന്  അഡ്വ. പിഎസ്.പ്രശാന്ത് പറഞ്ഞു. ഈ സീസണ്‍ ആരംഭിക്കുമ്പോള്‍ 40 ലക്ഷം ടിന്‍ അരവണ കരുതല്‍ എന്ന നിലയില്‍ സ്റ്റോക്ക് ചെയ്തിരുന്നുവെന്നും തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസ് സംവിധാനം വിജയകരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

undefined

ശബരിമലയിൽ പുതിയ പരിഷ്കാരം,പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് വരി നിൽക്കാതെ ദർശനമെന്ന് ദേവസ്വം പ്രസിഡന്‍റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

click me!