അതേസമയം, രാജി പ്രഖ്യാപനം കെജ്രിവാളിന്‍റെ നാടകമെന്ന് ബിജെപി ആരോപിച്ചു
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലിയിൽ അടിയന്തര നീക്കങ്ങളുമായി എഎപി. നേതാക്കളുടെ അടിയന്തര യോഗം ദില്ലിയിൽ ചേര്‍ന്നു. അല്‍പസമയത്തിനകം നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തും. എഎപി നേതാക്കളായ സഞ്ജയ് സിങ്, ഗോപാൽറായ്, രാഘവ് ചദ്ധ, അതിഷി തുടങ്ങിയ നേതാക്കള്‍ ചര്‍ച്ചയിൽ പങ്കെടുക്കുന്നുണ്ട്.
ദില്ലിയിലെ മുഴുവൻ എംഎൽഎമാരെയും യോഗത്തിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. അതേസമയം, പാര്‍ട്ടി ജനഹിത പരിശോധനയിലേക്ക് നീങ്ങുകയാണെന്ന് എ എ പി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി സന്ദീപ് പഥക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെജ്രിവാള്‍ തുടരണോ വേണ്ടയോ എന്ന് ജനഹിത പരിശോധനയിലൂടെ തീരുമാനം എടുക്കും. ബിജെപിയുടെ നുണകള്‍ക്ക് ജനങ്ങള്‍ മറുപടി പറയുമെന്നും സന്ദീപ് പഥക്ക് പറഞ്ഞു. അതേസമയം, രാജി പ്രഖ്യാപനം കെജ്രിവാളിന്‍റെ നാടകമെന്ന് ബിജെപി ആരോപിച്ചു. എന്തുകൊണ്ട് ഇന്ന് രാജി നല്കിയില്ലെന്ന് ബിജെപി നേതാക്കള്‍ ചോദിച്ചു. പ്രതിച്ഛായ നഷ്ടമായമെന്ന് മനസിലാക്കി യാണ് നാടകമെന്നും ബിജെപി ആരോപിച്ചു.
undefined