ജമ്മു കശ്മീർ ആദ്യഘട്ടത്തിൽ 63% പോളിംഗ്; പുനഃസംഘടന വിജയമെന്ന് ബിജെപി, കേന്ദ്രത്തിനെതിരായ അമർഷമെന്ന് പ്രതിപക്ഷം

By Web Team  |  First Published Sep 18, 2024, 6:20 PM IST

24 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുത്ത് നടത്തിയത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീർ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തിയത്


ജമ്മു: ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിൽ മികച്ച പോളിംഗ്. 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോൾ 63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്. മെച്ചപ്പെട്ട പോളിംഗ് ശതമാനം കശ്മീർ പുനഃസംഘടനയുടെ വിജയമെന്ന് ബി ജെ പി വിലയിരുത്തിയപ്പോൾ കേന്ദ്ര സർക്കാർ നടപടികളോടുള്ള അമർഷമെന്നാണ് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്.

10 വർഷം കഴിഞ്ഞവർക്കടക്കം ആധാർ കാർഡിൽ ആശ്വാസ തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, പുതുക്കലിലെ 'ഫ്രീ' നീട്ടി

Latest Videos

24 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുത്ത് നടത്തിയത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീർ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തിയത്. 219 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടിയത്. 23 ലക്ഷം പേർക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടവകാശം ഉണ്ടായിരുന്നു. ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ ഏർപ്പെടുത്തിയിരുന്നത്. തെരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!