എയര്‍പോര്‍ട്ടിൽ മലേഷ്യയിൽ നിന്നെത്തി, ഗ്രീൻ ചാനൽ വഴി കടക്കാൻ ശ്രമം, രഹസ്യവിവരത്തിൽ പരിശോധന, 4 പേര്‍ പിടിയിൽ

By Web Team  |  First Published Oct 10, 2024, 7:02 PM IST

മലേഷ്യയിൽ നിന്ന് ചെന്നൈയിൽ വിമാനമിറങ്ങി,  ഗ്രീൻ ചാനൽ വഴി പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴായിരുന്നു ഇവര്‍ പിടിയിലായത്. 


ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ എത്തിയ നാല് യാത്രക്കാരിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണമാലകളും ഇ- സിഗരറ്റും നാല് പുതിയ ഐഫോണുകളും പിടിച്ചു. ചൊവ്വാഴ്ച ക്വാലാലംപൂരിൽ നിന്ന് ചെന്നൈയിലെത്തിയ നാല് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ 3,220 ഇ-സിഗരറ്റുകൾ, നാല് ഏറ്റവും പുതിയ ഐഫോണുകൾ, രണ്ട് സ്വർണ്ണ മാലകൾ എന്നിവ പിടിച്ചെടുത്തത്. ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നൽകിയ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

മലേഷ്യയിൽ നിന്ന് ചെന്നൈയിൽ വിമാനമിറങ്ങി,  ഗ്രീൻ ചാനൽ വഴി പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴായിരുന്നു ഇവര്‍ പിടിയിലായത്.  ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിന് അകത്താണ് 24 കാരറ്റ് പരിശുദ്ധിയുള്ള രണ്ട് സ്വർണ്ണ മാലകൾ ഒളിപ്പിച്ചിരുന്നത്. യാത്രക്കാരുടെ ബാഗേജുകളിൽ നടത്തിയ പരിശോധനയിൽ വിവിധതരം ഫ്ലേവറിലുള്ള 3,220 ഇ-സിഗരറ്റുകളും നാല് ഐഫോൺ 16 പ്രോയും പിടിച്ചെടുക്കുകയായിരുന്നു. സ്വർണം കടത്തിയ ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

Latest Videos

undefined

ഒരേസമയം ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ, ഇരുവിമാനത്തിലുമായി 317 യാത്രക്കാർ, വീഴ്ച പുറത്ത്, ഒഴിവായത് വൻ ദുരന്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!